കൊല്ലം: കല്ലട പരപ്പാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.
തമിഴ്നാട് റെയില്‍വേ മധുര ഡിവിഷന് ട്രാക്ക് മെയ്ന്റനന്‍സ് ജീവനക്കാരന് പി തവമുനി (36), ചിതറ പാങ്ങോട് അന്‍സന്‍ല മന്‍സിലില്‍ അര്‍ഷിദ് (20) എന്നിവരാണു മരിച്ചത്.26 അംഗ സഞ്ചാരി സംഘത്തിലെ അംഗമായിരുന്നു തവമുനി. കളങ്കുന്ന് ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. തെന്മല ഇക്കോ ടൂറിസത്തില്‍ രണ്ട് ദിവസത്തെ ക്യാംപിന് എത്തിയ റെയില്‍വേ സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് സംഘം തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഭാഗത്ത് സവാരി നടത്തുന്നതിനിടെയാണ് നാലു പേര് അണക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയത്.
മൂന്നു പേര് നീന്തി കരയ്ക്കു കയറിയപ്പോള്‍ തവമുനി അണക്കെട്ടിലെ ആഴത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. വനപാലക സംഘം സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.
കുളത്തൂപ്പുഴ നെടുവെണ്ണൂര്‍ക്കടവ് പൂമ്പാറ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അര്‍ഷിദ് അപകടത്തില്‍പ്പെട്ടത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അര്‍ഷിദ് ഒഴുക്കില്‍പ്പെടുകയായിരുന്നു.
സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു. അര്‍ഷിദിന്റെ മൃതദേഹം വിദഗ്ധ സംഘമെത്തി മുങ്ങിയെടുക്കുകയായിരുന്നു. സംഭവത്തില്‍ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.