തൃശ്ശൂർ ജില്ലയിലെ ചരിത്രപ്രധാനമായ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലം സി.പി.ഐയുടെ (എല്‍ഡിഎഫ്) ശക്തമായ കേന്ദ്രങ്ങളിലൊന്നാണ്. ഇത്തവണ ശക്തമായ പോരാട്ടം നടക്കുമെന്ന് ഏറെക്കുറെ ഉറപ്പുള്ള മണ്ഡലം കൂടിയാണിത്.
കാരണം 2025 ഡിസംബറില്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂർ നഗരസഭയില്‍ എല്‍ഡിഎഫ് ആധിപത്യം തുടർന്നപ്പോള്‍ പൊയ്യ, അന്നമനട, കുഴൂർ, മാള എന്നീ പഞ്ചായത്തുകളില്‍ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തിയത്.2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച ലീഡ് ഈ പഞ്ചായത്തുകളില്‍ ഗണ്യമായി കുറയ്ക്കാൻ യുഡിഎഫിന് സാധിച്ചു. ഇത് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചാല്‍ ഇടതുപക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാകില്ല.
കൊടുങ്ങല്ലൂർ നഗരസഭാ പരിധിയില്‍ ഇപ്പോഴും ശക്തമായ ആധിപത്യം പുലർത്താൻ സാധിക്കുന്നു എന്നതാണ് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നത്. സിപിഐയുടെ വി ആർ സുനില്‍ കുമാർ കഴിഞ്ഞ രണ്ട് തവണയായി മണ്ഡലത്തിലെ എംഎല്‍എയാണ്. ഏകദേശം 23,000 വോട്ടുകളുടെ ഭൂരിപക്ഷം രണ്ട് തവണയും നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്.
സുനില്‍ കുമാറിന്റെ ഭൂരിപക്ഷത്തില്‍ വലിയൊരു പങ്ക് ഇവിടെ നിന്നാണ് ലഭിക്കാറുള്ളത്. മുൻ മന്ത്രി വി കെ രാജന്റെ മകനാണ് വി ആർ സുനില്‍ കുമാർ. അതേസമയം, നഗരസഭാ വാർഡുകളിലും ശ്രീനാരായണപുരം പോലെയുള്ള ഇടങ്ങളിലും ബിജെപിക്ക് ഉറച്ച വോട്ടുകളുണ്ട്. ഏകദേശം 30,000ത്തിന് മുകളില്‍ വോട്ടുകള്‍ മണ്ഡലത്തില്‍ സമാഹരിക്കാൻ ബിജെപിയ്ക്ക് സാധിക്കുന്നത് എല്‍ഡിഎഫിനും യുഡിഎഫിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.2026ലെ പോരാട്ടം
ഹാട്രിക് വിജയം ലക്ഷ്യമിട്ട് സിറ്റിംഗ് എംഎല്‍എ അഡ്വ. വി ആർ സുനില്‍ കുമാറിനെ തന്നെയാണ് എല്‍ഡിഎഫ് മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ഒ ജെ ജനീഷിനെയാണ് ഇത്തവണ യുഡിഎഫ് കൊടുങ്ങല്ലൂർ പിടിക്കാൻ നിയോഗിച്ചിരിക്കുന്നത്. മറുഭാഗത്ത് ബിജെപി ഇത്തവണയും ശക്തമായ സാന്നിധ്യമായി മണ്ഡലത്തിലുണ്ട്. ഡോ. വർഗീസ് ജോർജാണ് എൻഡിഎ സ്ഥാനാർത്ഥി. ബിഡിജെഎസ് വോട്ടുകളും മണ്ഡലത്തില്‍ നിർണ്ണായകമാണ്.
കഴിഞ്ഞ അഞ്ച് വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രം
2001ല്‍ ഉമേഷ് ചള്ളിയില്‍ (ജെഎസ്‌എസ്) സിപിഐയുടെ പ്രൊഫ. മീനാക്ഷി തമ്പാനെ 12,000ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പ് നടന്ന 2006ല്‍ അഡ്വ. കെ പി രാജേന്ദ്രൻ എല്‍ഡിഎഫിന് വിജയം സമ്മാനിച്ചു.
ഉമേഷ് ചള്ളിയിലിനെ 2,500ലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെ പി രാജേന്ദ്രൻ ഇടതിന് അനുകൂലമായ രാഷ്ട്രീയാന്തരീക്ഷം മണ്ഡലത്തില്‍ സൃഷ്ടിച്ചത്. 2011ല്‍ യുഡിഎഫിന് വേണ്ടി ടി എൻ പ്രതാപൻ കളത്തിലിറങ്ങി. എല്‍ഡിഎഫിന്റെ കെ ജി ശിവാനന്ദനെ 9,432 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മറികടന്ന് അദ്ദേഹം വിജയം ഉറപ്പിച്ചു.2016ല്‍ അഡ്വ. വിആര്‍ സുനില്‍ കുമാറിനെ രംഗത്തിറക്കിയ എല്‍ഡിഎഫ് പരീക്ഷണം വിജയം കണ്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ പി ധനപാലനെ 22,791 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി
അദ്ദേഹം യുഡിഎഫിന്റെ വിജയത്തിന് അവസാനം കുറിച്ചു. തുടര്‍ന്ന് 2021ല്‍ വീണ്ടും സുനില്‍ കുമാറിനെ തന്നെ മത്സരിപ്പിച്ച എല്‍ഡിഎഫിന്റെ തന്ത്രം വിജയം കണ്ടു. യുഡിഎഫിന്റെ എം പി ജാക്സണെ 23,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയ സുനില്‍ കുമാര്‍ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.