യുവ ഡോക്ടർമാരെ കുടുക്കി കോടിൾ വിലമതിക്കുന്ന ഹൈബ്രിഡ്..!

തിരുവനന്തപുരം ; ഹൈബ്രിഡ് കഞ്ചാവുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ യുവ ഡോക്ടർമാരുടെ മുൻ യാത്രകളും സംശയാസ്പദമെന്ന് കസ്റ്റംസ് അന്വേഷണസംഘം.

രാജ്യാന്തര മാർക്കറ്റിൽ ഒരു കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ബാങ്കോക്കിൽ നിന്നാണു ഡോക്ടർമാരായ കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് (34), കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവർ എത്തിയത്. ഈ സംഘത്തിൽ ചൈനയിൽ പഠിച്ച മറ്റു ചില ഡോക്ടർമാരും ഉണ്ടെന്ന വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചു.

ബാങ്കോക്കിൽ നിന്നു രാജ്യത്തെ പല വിമാനത്താവളങ്ങളിലേക്കും ഹൈബ്രിഡ് കഞ്ചാവ് കടത്ത് വർധിച്ചതോടെയാണ് ബാങ്കോക്കിൽ നിന്നു വരുന്ന യാത്രക്കാർക്കു പ്രത്യേക പരിശോധന ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയത്. 

ബാങ്കോക്കിൽ പോയി കഞ്ചാവു വാങ്ങി വന്ന ആനന്ദ് ജയപ്രകാശ്, എംബിബിഎസ് പഠനത്തിന് ജൂനിയറായിരുന്ന തന്നെ സിംഗപ്പൂർ വിമാനത്താവളത്തിൽ കണ്ടുമുട്ടിയതാണെന്നാണ് ആദ്യം പിടിയിലായ ലിബിൻദാസിന്റെ മൊഴി.കഞ്ചാവുള്ള ബാഗ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പുറത്തിറക്കാൻ സഹായിക്കണമെന്ന് ആനന്ദ് അഭ്യർഥിച്ചുവെന്നും അതുപ്രകാരമാണു താൻ ബാഗ് കടത്തിയതെന്നുമാണു ലിബിൻ ദാസ് പറയുന്നത്. ഇരുവരും ചൈനയിലെ വുഹാൻ സർ‍വകലാശാലയിൽ നിന്നാണ് എംബിബിഎസ് പഠനം കഴിഞ്ഞത്.

ബാങ്കോക്കിൽ ഹൈബ്രിഡ് കഞ്ചാവ് മരുന്ന് ബാങ്കോക്കിൽ മെഡിസിൻ വിഭാഗത്തിൽ ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടുത്തിയതോടെയാണ് ഇത് ബാങ്കോക്കിൽ നിന്ന് വ്യാപകമായി കുറഞ്ഞ വിലയ്ക്ക് വാങ്ങി മറ്റു രാജ്യങ്ങളിലേക്ക് കടത്തിയത്. ഇക്കാര്യത്തിൽ ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾ ആശങ്ക തായ്‌ലൻഡിൽ അറിയിച്ചതോടെ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രം ഹൈബ്രിഡ് കഞ്ചാവ് വാങ്ങാമെന്ന നിയമം തായ്‌ലൻഡിൽ കൊണ്ടുവന്നു. അതോടെ ഡോക്ടർമാരെ മുന്നിൽ നിർത്തി കഞ്ചാവ് മാഫിയ പ്രവർത്തനം മാറ്റി.

ബാഗ് ലിബിൻ ദാസിനെ ഏൽപിച്ച ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശോധന കഴിഞ്ഞ് ആനന്ദ് പുറത്തിറങ്ങി കാത്തുനിന്നു. എന്നാൽ ബാഗ് പരിശോധനയ്ക്കിടെ ലിബിൻദാസിന്റെ ബാഗിൽ നിന്ന് കസ്റ്റംസ് കഞ്ചാവ് പിടികൂടി. ലിബിൻ ദാസ് പുറത്തിറങ്ങാൻ വൈകുന്നതിൽ അപകടം മണത്ത ആനന്ദ് ജയപ്രകാശ് അവിടെ നിന്നു കൊല്ലത്തു വീട്ടിലേക്ക് പോയി. ലിബിൻദാസിന്റെ ചോദ്യം ചെയ്തപ്പോൾ കാര്യം മനസ്സിലായ കസ്റ്റംസ് സംഘം ആനന്ദിന്റെ കൊല്ലത്തെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.ലിബിൻദാസിന്റെയും ആനന്ദിന്റെയും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന വിവരമാണ് ഇപ്പോൾ കസ്റ്റംസിനു ലഭിച്ചത്. 

ഒരാൾ സിംഗപ്പൂരിൽ കാത്തു നിൽക്കുകയും മറ്റേയാൾ തായ്‌ലൻഡിൽ പോയി കഞ്ചാവു വാങ്ങി സിംഗപ്പൂരിലെത്തി ബാഗ് കൈമാറുകയും ചെയ്യാനായിരുന്നു പരിപാടി. തായ്‌ലൻഡിൽ നിന്നു വരുന്നവരുടെ ബാഗ് പരിശോധന കർശനമാക്കിയതോടെയാണ് ഒരാൾ സിംഗപ്പൂരിൽ എത്തി കാത്തു നിൽക്കുന്ന രീതിയിൽ ആസൂത്രണം തുടങ്ങിയതെന്നും കസ്റ്റംസ് പറയുന്നു. ഈ സംഘത്തിലെ കൂടുതൽ പേരുടെ വിവരങ്ങളും ലഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !