ഞങ്ങളുടെ ബൗളർമാരെ തകർത്തടിച്ചു: ''ഒന്നാന്തരം കളിക്കാരനാണ് അയാള്‍, ക്രെഡിറ്റ് മുഴുവന്‍ ആ ഇന്നിങ്സിന്''; സഞ്ജുവിന് 'എ പ്ലസ്' നല്‍കി ഹോപ്

കൊല്‍ക്കത്ത: ടി20 ലോകകപ്പ് 2026 സൂപ്പർ 8 നിർണായക മത്സരത്തില്‍ വെസ്റ്റ് ഇൻഡീസിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ എത്തി നില്‍ക്കുകയാണ്.

സഞ്ജു സാംസന്റെ മികച്ച ഇന്നിങ്സ് ആണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്. 50 പന്തില്‍ 12 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 97 റണ്‍സ് ആണ് സഞ്ജു നേടിയത്. താരത്തിൻെറ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ് രംഗത്ത് എത്തി.

സഞ്ജു വളരെ നന്നായി കളിച്ചു. മികച്ച കളിക്കാരനാണ് അയാള്‍. ഈഡൻ ഗാർഡൻസില്‍ സ്കോർ പിന്തുടർന്ന് ജയിക്കുന്നത് എളുപ്പമാണ്. പക്ഷേ അതൊന്നും സഞ്ജുവിന്റെ ഇന്നിങ്സിന്റെ വില കുറക്കില്ല.

 വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ്.  സഞ്ജു ഞങ്ങളുടെ ബൗളർമാരെ തകർത്തടിച്ചു. അത് കളിയുടെ ഭാഗമാണ്. ഇന്നത്തെ ഇന്നിങ്സിന്റെ പൂർണ്ണമായ ക്രെഡിറ്റ് സഞ്ജുവിന് നല്‍കണം," ഹോപ് പറഞ്ഞു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തില്‍ ആണ് ഹോപ് സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ചു സംസാരിച്ചത്.

ആദ്യ പന്ത് മുതല്‍ അവസാനം വരെ സഞ്ജു ശ്രദ്ധയോടെയാണ് കളിച്ചത്. ഓരോ ഷോട്ടുകളും മികച്ചതായിരുന്നു. കൃത്യമായകണക്കുകൂട്ടലോടെയായിരുന്നു ഓരോ നീക്കവും. ഇന്നത്തെ പ്രകടനത്തിന് 'എ പ്ലസ്' നല്‍കേണ്ടതാണ്'' ഹോപ്പ് പറഞ്ഞു.

സഞ്ജുവിനെ തുടക്കത്തിലേ പുറത്താക്കാൻ കഴിഞ്ഞിരുന്നു എങ്കില്‍ മത്സരഫലം ഞങ്ങള്‍ക്ക് അനുകൂലമായി മാറിയെനെ എന്നും ഹോപ് വ്യക്തമാക്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !