ഒമാന്‍ തീരത്ത് സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തില്‍ ഇറാന്റെ കനത്ത ആക്രമണം.
ഡ്രോണ്‍ ബോട്ട് ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു. ഒരു ഇന്ത്യാക്കാരന് ജീവന്‍ നഷ്ടമായി. കപ്പലില്‍ ഉണ്ടായിരുന്നത് 16 ഇന്ത്യക്കാര്‍. ബാക്കി ഉള്ളവരെ ഒഴിപ്പിച്ചു.
അതിനിടെ ഇസ്രയേല്‍-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ അസ്വസ്ഥതയിലാണ്. 1,200-ലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. വ്യോമാതിർത്തികൾ അടച്ചിരിക്കുന്നതിനാല്‍ രാജ്യത്തേക്ക് മടങ്ങാൻ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍. സാഹചര്യം രൂക്ഷമാകുന്നതിന് മുമ്പ് പലരും മടങ്ങിയിരുന്നെങ്കിലും പരീക്ഷ ഉൾപ്പെടെയുള്ള കാരണങ്ങളാല്‍ ചില വിദ്യാർത്ഥികൾ ഇറാനില്‍ തന്നെ തുടരുകയായിരുന്നു.
ശനിയാഴ്ച മുതൽ ഇതുവരെ ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടത് 165 ബാലിസ്റ്റിക് മിസൈലുകൾ. ഇതിൽ 152 എണ്ണവും പ്രതിരോധ സംവിധാനങ്ങൾ തകർത്തു. കഴിഞ്ഞ രണ്ട് ദിവസമായി യുഎഇ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന മിസൈൽ, -ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പ്രവാസികളാണ് മരിച്ചത്.
പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. സ്വദേശികളും വിദേശികളുമായ 58 പേർക്ക് നിസാര പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പരിക്കേറ്റവരിൽ ഇന്ത്യക്കാർക്ക് പുറമെ ഈജിപ്ത്, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യക്കാരായ താമസക്കാരും ഉൾപ്പെടുന്നു.
യുഎഇ വ്യോമപ്രതിരോധ സേന ശക്തമായ പ്രതിരോധമാണ് നടത്തിയത്. ബാലിസ്റ്റിക് മിസൈലുകൾ 20 എണ്ണം തകർത്തു, 8 എണ്ണം കടലിൽ പതിച്ചു. ക്രൂയിസ് മിസൈലുകൾ 2 എണ്ണം കണ്ടെത്തി തകർത്തതായും അധികൃതർ അറിയിച്ചു. 11 ഡ്രോണുകൾ ആകാശത്തുവെച്ച് തകർത്തു. എന്നാൽ 21 ഡ്രോണുകൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചതായാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ നിരവധി യു എസ് സൈനിക വിമാനങ്ങൾ കുവൈത്തിൽ അപകടത്തിൽപ്പെട്ടതായി മിനിസ്ട്രി ഓഫ് ഡിഫെൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു. എന്നാൽ വിമാനങ്ങളിലെ മുഴുവൻ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ക്രൂ അംഗങ്ങളെ ഒഴിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി.
ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുദ്ധഭീതി രൂക്ഷമാവുകയും കേരളത്തിൽ നിന്നും തിരിച്ചും വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കി.
ദോഹയിൽ പവർ പ്ലാന്റിന്റെ വാട്ടർ ടാങ്ക് ആക്രമിച്ചു. മസായിദിൽ ആണ് ആക്രമണം ഉണ്ടായത്. ലാസ് റഫാൻ വ്യാവസായിക മേഖലയിലും ആക്രമണം ഉണ്ടായി. ഖത്തർ എനർജിയുടെ പ്ലാന്റിലാണ് ആക്രമണം ഉണ്ടായത്.
നതാന്‍സ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാന്‍ പറയുന്നു. ആണവ ചോര്‍ച്ചയ്ക്ക് സാധ്യത. ഇറാനില്‍ 555 പേര്‍ കൊല്ലപ്പെട്ടു എന്ന് ഇറാന്‍. ലബനനില്‍ 31 പേര്‍ മരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആവർത്തിച്ച് വ്യക്തമാക്കി. യുദ്ധം അവസാനിക്കുന്നില്ലെന്നും, അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇനിയില്ലെന്നും അലി ലാരിജാനി ട്വീറ്റ് ചെയ്തു.
ഇറാനെ നയിക്കാൻ ശേഷിയുള്ള ആരും ഇറാനിൽ ഇല്ലെന്ന് ട്രംപ് പ്രതികരിച്ചു. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികൾ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്നും ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ ഡ്രോണുകൾ എണ്ണ ടാങ്കറിന് തീയിട്ടു. ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ ആഗോളതലത്തിൽ സമുദ്രമാർഗ്ഗമുള്ള എണ്ണയുടെ അഞ്ചിലൊന്ന് വഹിക്കുന്ന ചോക്ക്പോയിന്റ് ദീർഘകാലത്തേക്ക് അടച്ചിടുമെന്ന ആശങ്ക വർദ്ധിപ്പിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച ആഗോള എണ്ണവില കുതിച്ചുയർന്നു.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 4.5 ശതമാനം ഉയർന്ന് 76.07 ഡോളറിലെത്തി (£60). 82 ഡോളർ (£65) കടന്നതിന് ശേഷമാണ് ഇത്. യുഎസ് ക്രൂഡ് ഓയിൽ വില 3.9 ശതമാനം ഉയർന്നു. ഏഷ്യയിലുടനീളമുള്ള എയർലൈൻ ഓഹരികളും കുത്തനെ ഇടിഞ്ഞു, അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവ തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ നിക്ഷേപകർ ഡോളറിലേക്കും സ്വർണ്ണത്തിലേക്കും നീങ്ങി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.