സിപിഎം-കേരളാ കോൺഗ്രസ് (എം) സീറ്റ് ചർച്ച തീരുമാനത്തിലെത്താതെ നേതൃത്വങ്ങൾ..!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം-കേരളാ കോൺഗ്രസ് എം സീറ്റ് ചർച്ചയിൽ തീരുമാനമായില്ല.

കുറ്റ്യാടി സീറ്റ് ഉൾപ്പെടെ 13 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരളാ കോൺഗ്രസ്. എന്നാൽ കുറ്റ്യാടി തങ്ങളുടെ സിറ്റിങ് സീറ്റാണെന്ന് സിപിഎം അറിയിച്ചതായാണ് വിവരം.13 തന്നെയാണ് നമ്മൾ പറഞ്ഞിരിക്കുന്നത്. ബാക്കി കാര്യങ്ങൾ നീക്കുപോക്കുകൾ എങ്ങനെ വേണമെന്നുള്ളതാണ്. 

ചില സീറ്റുകൾ സിറ്റിങ് സീറ്റുകളാണ്. അതിനുള്ള ബുദ്ധിമുട്ട് മാത്രമേയുള്ളൂ. അതല്ലെങ്കിൽ അത് അനുസരിച്ച് വേറെയേതെങ്കിലും സീറ്റ് വേണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്, ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് ജോസ് കെ. മാണി പ്രതികരിച്ചു. 13 കിട്ടുമെന്നാണ് പ്രതീക്ഷ എന്ന ചോദ്യത്തിന്- 13 കിട്ടണമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റുകളാണ് മത്സരിക്കാനായി കേരളാ കോൺഗ്രസിന് ഇടതുമുന്നണി നൽകിയത്. എന്നാൽ അവസാനനിമിഷം കുറ്റ്യാടി സീറ്റ് സിപിഎമ്മിന് തിരിച്ചുകൊടുക്കേണ്ടി വരികയായിരുന്നു. തുടർന്ന് 12 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് അഞ്ചിടത്തേ വിജയിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !