ഇറാനിലെ ഔദ്യോഗിക മാധ്യമത്തിന്റെ രണ്ട് സമുച്ചയങ്ങള്‍ ബോംബിട്ട് തകര്‍ത്തതെന്ന് ഇസ്രയേല്‍: ടെലിവിഷൻ ഹൈജാക്ക് ചെയ്തു

ടെഹ്റാൻ: ഇറാനിലെ ഔദ്യോഗിക മാധ്യമത്തിന്റെ കെട്ടിടങ്ങള്‍ തങ്ങള്‍ തകർത്തുവെന്ന് അവകാശപ്പെട്ട് ഇസ്രായേല്‍. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങിൻ്റെ (ഐആർഐബി) രണ്ട് സമുച്ചയങ്ങള്‍ തങ്ങള്‍ ബോംബിട്ട് തകർത്തുവെന്നാണ് ഇസ്രായേല്‍ അറിയിച്ചിരിക്കുന്നത്.

വ്യോമാക്രമണത്തില്‍ നിരവധി മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും നിരവധി പേർക്ക് പരിക്കേറ്റിരിക്കാമെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇറാനിലെ ഔദ്യോഗിക മാധ്യമത്തിന് നേരെ ആക്രമണം ഉണ്ടായതായി ഐആർഐബി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ആക്രമണത്തെത്തുടർന്ന് റേഡിയോ, ടെലിവിഷൻ സംപ്രേഷണങ്ങള്‍ തടസപ്പെട്ടു. പിന്നാലെ ടെലിവിഷൻ ഇസ്രയേല്‍ ഹൈജാക്ക് ചെയ്തു. സംപ്രേഷണം പുനരാരംഭിച്ചപ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഇറാനിലെ ടെലിവിഷനുകളിലൂടെ ഇതിലൂടെ പ്രക്ഷേപണം ചെയ്തത്.
ബോംബ് ആക്രമണത്തിന് പിന്നില്‍ മേരിക്കയും ഇസ്രായേലുമെന്ന് ഐആർഐബി ന്യൂസ് നെറ്റ്‌വർക് പിന്നീട് ആരോപിച്ചു. വടക്കൻ ടെഹ്‌റാനിലെ ജാമേ ജാം പ്രദേശത്തെ കെട്ടിടങ്ങളാണ് ആക്രമണത്തില്‍ തകർന്നത്. സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ഐആർഐബി പതിവായി നടത്തുന്ന പല പരിപാടികളും ഒഴിവാക്കിയിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്.

 ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം കണക്കുന്ന സാഹചര്യത്തിലാണ് ഇറാനിലെ ഔദ്യോഗിക മാധ്യമ കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. സംഘർഷത്തില്‍ ഇതുവരെ ഇറാനില്‍ 555 പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവന്ന കണക്കുകള്‍. തിരിച്ചടിക്കുമെന്ന് നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ഇറാൻ.

 അമേരിക്കയുമായി ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്നും ഇറാൻ അറിയിച്ചു. ഇറാൻ പശ്ചിമേഷ്യൻ രാജ്യങ്ങളില്‍ നടത്തുന്ന പ്രത്യാക്രമണത്തില്‍ നിരവധിപ്പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !