നരേന്ദ്രമോദിയെ നാളെ കിടപ്പുമുറിയില്‍ നിന്ന് പിടിച്ചു കൊണ്ടു പോയാലും നിലപാടിന് മാറ്റമില്ല: അമേരിക്കൻ യുദ്ധവെറിക്കെതിരെ M സ്വരാജ്,

കൊച്ചി: സ്വതന്ത്ര രാഷ്ട്രങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി എം.സ്വരാജ്. കൊച്ചിയില്‍ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയത്തുള്ള അലി ഖമനേയി കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിച്ചിട്ടുണ്ടോ എന്നതല്ല ഇവിടെ വിഷയം. മറിച്ച്‌ ഒരു പരമാധികാര രാഷ്ട്രത്തിന് നേരെ അമേരിക്ക നടത്തുന്ന കടന്നാക്രമണമാണ്. രാഷ്ട്രീയമായ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും രാഷ്ട്രത്തിന്റെ പരമാധികാരത്തിനാണ് മുൻഗണന നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരോട് കുരിശുയുദ്ധം പ്രഖ്യാപിച്ച നരേന്ദ്ര മോദിയെ നാളെ സ്വന്തം കിടപ്പുമുറിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയാലും സി.പി.ഐ.എം ഇതേ നിലപാട് സ്വീകരിക്കും. മോദിയോടുള്ള രാഷ്ട്രീയ എതിർപ്പിനേക്കാള്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ പരമാധികാരത്തിനാണ് അവിടെ വിലയെന്നും സ്വരാജ് വ്യക്തമാക്കി.
അമേരിക്കയ്ക്കെതിരെ കൊച്ചിയില്‍ സമരം ചെയ്തിട്ട് എന്ത് കാര്യമെന്ന് ചോദിക്കുന്നവർക്ക്, ബ്രിട്ടനെതിരായ സമരചരിത്രം ഓർമ്മിപ്പിച്ചാണ് അദ്ദേഹം മറുപടി നല്‍കിയത്. യുദ്ധം തകർക്കുന്നത് സ്ത്രീകളെയും കുട്ടികളെയും നിസ്സഹായരായ മനുഷ്യരെയുമാണെന്ന് സ്വരാജ് ഓർമ്മിപ്പിച്ചു. ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിന് നേരെ നടന്ന ആക്രമണത്തെ ഹൃദയഭേദകമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !