റിയാദ്: കൈകുഞ്ഞിന് ഫോർമുല മില്‍ക്കില്‍ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച സിറിയൻ സ്വദേശികളായ രണ്ട് പ്രവാസികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ ഉപദ്രവിക്കുകയും നിരോധിത ലഹരിമരുന്നുകള്‍ കൈവശം വെക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്. റിയാദ് പൊലീസിലെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ആന്റ് റിസർച്ച് ഡിപ്പാർട്ട്‌മെന്റാണ് പ്രതികളെ പിടികൂടിയത്. ലഹരിമരുന്ന് നല്‍കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ഇവർ മോഷ്ടിച്ച രണ്ട് വാഹനങ്ങള്‍ ഉപയോഗിച്ചാണ് ലഹരിമരുന്ന് കടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തി. ഉറവിടം വ്യക്തമല്ലാത്ത വൻതുകയും ഇവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം നിയമപരമായ നടപടികള്‍ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർക്കുമെതിരെ ശക്തമായ നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.