ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിന് ; ഇക്കുറി വെല്‍ഫെയര്‍ പാര്‍ട്ടി മത്സരത്തിനില്ല,

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിന് ; ഇക്കുറി വെല്‍ഫെയര്‍ പാര്‍ട്ടി മത്സരത്തിനില്ല,

കോഴിക്കോട്: വരാനിരിക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമി പിന്തുണക്കുന്ന വെല്‍ഫെയർ പാർടി മത്സരത്തിനില്ല. ഇത്തവണ UDFനെ പിന്തുണക്കാൻ ആണ് വെല്‍ഫെയർ പാർടിയുടെ തീരുമാനം.

കഴിഞ്ഞ തവണ 19 മണ്ഡലങ്ങളില്‍ വെല്‍ഫെയർ പാർട്ടി മത്സരിച്ചിരുന്നു.ബാക്കി ഇടങ്ങളില്‍ യുഡിഎഫിന് രഹസ്യ പിന്തുണ നല്‍കുകയായിരുന്നു. എന്നാല്‍ ഇത്തവണ മത്സരത്തിനിറങ്ങാതെ യുഡിഎഫിനെ പൂർണമായി പിന്തുണക്കാനാണ് തീരുമാനം.

കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി ധാരണയിലെത്തി മത്സരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചിട്ടുള്ളത്.

ബി ജെ പിക്ക് ജയസാധ്യതയുളള മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാനും വെല്‍ഫെയർ പാർട്ടി നിലപാട് സ്വീകരിക്കും. ഇതിന് പ്രകാരം നേമത്ത് LDF നെയും പാലക്കാട് UDF നെയും പിന്തുണയ്‌ക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network