തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിലക്കണം: നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

തിരുവനന്തപുരം: നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മനോവൈകല്യമുള്ളവരെ ആക്ഷേപിച്ച്‌ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദ് നാഷണല്‍ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ് ഡിസേബിള്‍ഡ് എന്ന സംഘടന പരാതി നല്‍കിയിരിക്കുന്നത്.

സലിംകുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിലക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

സലിം കുമാറിന്‍റെ പ്രസ്താവന ഇങ്ങനെ

'അഞ്ചാറ് മാസം മുൻപ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ടു. അതില്‍ പറയുന്നത്, -അദ്ദേഹത്തിന്‍റെ ബന്ധുവാണോ സുഹൃത്താണോ എന്ന് ഞാൻ മറന്നുപോയി- സുഹൃത്തിന്‍റെ മകൻ. അമേരിക്കയില്‍ നിന്ന് വന്നിരുന്നു

കേരളം കണ്ടിട്ട് ആ പയ്യൻ പറഞ്ഞു, കേരളം ഇതെന്തൊരു മാറ്റമാണ്? അമേരിക്ക പോലും തോറ്റുപോകും എന്ന് പറഞ്ഞെന്ന്. അപ്പോള്‍‌ എനിക്ക് സംശയമായി, ഈ പയ്യൻ ആരായിരിക്കും? എവിടെ ഉണ്ടാകും ഈ പയ്യൻ? അങ്ങനെ ഞാനാ പയ്യനെ അന്വേഷിച്ചു, എനിക്കാ പയ്യനെ കാണാൻ പറ്റി. നമ്മടെ ഊളംപാറയിലുള്ള മാനസിക ആശുപത്രിയിലായിരുന്നു.
കാരണം, ഞാൻ അച്ഛനോട് ചോദിച്ചു, എന്താ ഇവിടെ കൊണ്ടുകിടത്തിയത്? സലീമിന് അറിയാമല്ലോ, രണ്ട് മൂന്ന് പ്രാവശ്യം സലീം അമേരിക്കയ്ക്ക് വന്നതല്ലേ? ഈ കേരളം കണ്ടിട്ട് അമേരിക്കയാന്ന് പറയാൻ, അപ്പോത്തന്നെ അവന് കുഴപ്പമുണ്ടെന്ന് മനസിലായി. അതിന്‍റെ പേരിലാ ഞാൻ ഇവിടെ ഇവിടെ അഡ്മിറ്റാക്കിയത്.'' വിഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ചായിരുന്നു നടന്‍ സലിം കുമാര്‍ ഈ പ്രസ്താവന നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !