പണത്തെ ചൊല്ലി തർക്കം: കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ നാവികസേന ജീവനക്കാരൻ: പ്രതി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി,

ബംഗളൂരു: ആന്ധ്രയിലെ വിശാഖപട്ടണത്ത് കാമുകിയെ കൊലപ്പെടുത്തി മൂന്ന് കഷണങ്ങളാക്കി നാവികസേന ജീവനക്കാരൻ. 35കാരനായ രവീന്ദ്ര ആണ് ഭാര്യ സ്ഥലത്തില്ലാത്ത സമയത്ത് കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്നത്.

ഫ്രിഡ്ജില്‍ സൂക്ഷിച്ച മൃതദേഹഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു. എന്നാല്‍ തല ഇതുവരെയും കണ്ടെത്താനായിട്ടില്ല. വിശാഖപ്പട്ടണം ഗാജുവാക്ക പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഞായറാഴ്ചയാണ് നടുക്കുന്ന കൊലപാതകം. നടന്നത്

നാവികസേനയില്‍ ടെക്നീഷ്യനായ വിശാഖപ്പട്ടണം സ്വദേശി 35കാരനാണ് രവീന്ദ്രൻ. ഇയാളുടെ ഭാര്യ ഒരുമാസം മുൻപ് പ്രസവത്തിനായി നാട്ടിലേക്ക് പോയതാണ്. സുഹൃത്തായ 29കാരി മൌനീകയെ ഞായറാഴ്ച തന്റെ അപ്പാർട്മെന്ർറിലേക്ക് വിളിച്ചുവരുത്തി. ബാങ്ക് ജീവനക്കാരിയായ ഇവർ ഉച്ചയ്ക്ക് ഒരു മണിയോടെ സ്ഥലത്തെത്തി. കുറച്ച്‌ മണിക്കൂറുകള്‍ ഒന്നിച്ച്‌ ചെലവിട്ടു. 

അതിന് ശേഷം പണത്തെ ചൊല്ലി തർക്കമായി. ചോദിക്കുന്ന പണം തന്നില്ലെങ്കില്‍ ഭാര്യയോട് അവിഹിതബന്ധത്തെ കുറിച്ച്‌ പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ രവീന്ദ്രൻ ക്ഷുഭിതനായി. നേരത്തെ കരുതി വച്ചിരുന്ന കത്തി ഉപയോഗിച്ച്‌ രവീന്ദ്രൻ മൌനീകയെ കുത്തിക്കൊലപ്പെടുത്തി.


അതിന് ശേഷം മൂന്ന് കഷണങ്ങളായി ശരീരഭാഗങ്ങള്‍ മുറിച്ച ശേഷം ചാക്കില്‍ കയറ്റി. 2 ചാക്ക് ഫ്രിഡില്‍ വച്ചതിന് ശേഷം തലയടങ്ങിയ ബാഗും ഫോണും പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു. തിരികെ   വന്ന് വീട് വൃത്തിയാക്കിയതിന് ശേഷം ദുർഗന്ധം വരാതിരിക്കാൻ സ്പ്രേയുമടിച്ചു.

പിന്നീട് ഇയാള്‍ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ച്‌ ഇക്കാര്യങ്ങള്‍ പറഞ്ഞു. സുഹൃത്ത് നിർബന്ധിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. കൊവിഡ് സമയത്ത് ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇതുവരെ മൂന്നര ലക്ഷം രൂപയോളം മൗനിക ഭീഷണിപ്പെടുത്തി തട്ടിയെടുത്തിട്ടുണ്ടെന്നാണ് രവീന്ദ്രന്റെ മൊഴി.

ശല്യം സഹിക്ക വയ്യാതായതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചു എന്നും പറയുന്നു. തെളിവെടുപ്പിനായി ഇയാളെ അപ്പാർട്ട്മെന്റില്‍ എത്തിച്ചപ്പോള്‍ മൗനികയുടെ ബന്ധുക്കള്‍ ആക്രമിക്കാൻ ശ്രമിച്ചു. രവീന്ദ്രനെ കുറിച്ച്‌ ആദ്യമായി കേള്‍ക്കുകതയണെന്നും മരണത്തില്‍ ദുരൂഹതയുണ്ട് നിഷ്പക്ഷമായ അന്വേഷണം വേണമെന്നുമാണ് മൗനികയുടെ കുടുംബം പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !