ദില്ലി : പശ്ചിമേഷ്യൻ യുദ്ധം കലുഷിതമായിരിക്കെ ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യൻ എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലേക്ക്.അതിലൊന്ന് ഇന്ന് മുംബൈ തീരത്തും മറ്റൊരു കപ്പല്‍ നാളെ മംഗളൂരു തീരത്തും എത്തും.
ഇറാന്റെ അനുമതി ലഭിച്ചതോടെയാണ് രണ്ട് കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാൻ അനുമതി ലഭിച്ചത്. ഏകദേശം 94,000 ടണ്‍ എല്‍പിജിയാണ് ഈ രണ്ട് കപ്പലുകളിലുമായുള്ളത്. ഗള്‍ഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകള്‍ക്കും ഉടൻ ഹോർമുസ് കടക്കാൻ അനുവാദം ലഭിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.നിലവില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമം ഇല്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും ഉറപ്പുനല്‍കി. യുദ്ധ സാഹചര്യം കണക്കിലെടുത്ത് ചിലയിടങ്ങളില്‍ പരിഭ്രാന്തി മൂലം ഇന്ധനം ശേഖരിച്ചുവയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് വിശദീകരണം.
ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു. കൂടാതെ, ഇറക്കുമതി തടസ്സപ്പെടുന്നത് മൂലം രാജ്യത്ത് രാസവള പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രം വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.