തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 12 നാള് മാത്രം ബാക്കി നില്‍ക്കെ മുന്നണികളെല്ലാം പ്രചാരണ ചൂടിലാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്. നാല് മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രചാരണ പൊതുയോഗങ്ങളുണ്ട്. രാവിലെ പത്തിന് പാലക്കാട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി തൃത്താല എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും.ഒറ്റപ്പാലത്ത് എന്ത് പറയുമെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. ഡീല്‍ വിവാദം കത്തിനില്‍ക്കേയാണ് പിണറായി പാലക്കാട്ടെത്തുന്നത്.അതേസമയം, തലസ്ഥാനത്ത് വി.ഡി സതീശൻ പങ്കെടുക്കുന്ന യുഡിഎഫിന്റെ നൈറ്റ് റോഡ് ഷോ നടക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും. ഇനി വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡീല്‍ ആരോപണത്തില്‍ തിളച്ചാണ് മുന്നണികളുടെ പ്രചാരണം മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഡീലില്‍ കൂടുതല്‍ കാര്യം പറഞ്ഞ് പോകാനാണ് പ്രതിപക്ഷനേതാവിന്റെയും നീക്കം. ഡീല്‍ വിവാദം വിടാതെ ഉന്നയിക്കാനാണ് കോണ്‍ഗ്രസും തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഡീലില്‍ ചുറ്റിത്തിരിയുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തി ബിജെപി ഒഴിഞ്ഞുമാറുകയാണ്







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.