ന്യൂഡൽഹി: ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തില്‍ 6 മരണം. അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. കനത്ത മഞ്ഞു വീഴ്ച്ചയില്‍ പ്രദേശത്ത് നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്.
സംസ്ഥാന ദുരന്തനിവാരണ സേനയും ഗന്ദർബാല്‍ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തിയതാണ് മരണ സംഖ്യ ഉയരാൻ കാരണം.ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് കാർഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപ്രതീക്ഷിതമായി ഈ മേഖലയില്‍ ഹിമപാതം ഉണ്ടാക്കുകയായിരുന്നു. കാര്‍ഗില്‍ ജില്ലയിലാണ് സോജിലാ പാസ് സ്ഥിതി ചെയ്യുന്നത്.ജമ്മുകശ്മീരില്‍ അപ്രതീക്ഷിത ഹിമപാതം: 6 മരണം, 5 പേര്‍ക്ക് പരിക്ക്, മഞ്ഞ് വീഴ്ചയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി,
0
ശനിയാഴ്ച, മാർച്ച് 28, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.