തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാർഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ച കേസില്‍ ആക്കുളം സ്വദേശികളായ ജിഷ്ണു.കെ. മോഹൻ (26) വിഷ്ണു. ആർ (29) എന്നിവരെ 10വർഷം കഠിന തടവിനും 15000 രൂപ പിഴക്കും ശിക്ഷിച്ച് കോടതി.
തിരുവനന്തപുരം അതിവേഗ പ്രേത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം രണ്ട് വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നല്‍കണം എന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു.2024 വർഷം ജൂലൈ നാലിനായിരുന്നു ആണ് കേസിനാസ്‌പദമായ സംഭവം. പ്ലസ് വണ്‍ വിദ്യാർഥിനിയായ അതിജീവിതയെ അമ്പലത്തില്‍ വച്ചു പരിചയപ്പെട്ട വിവാഹിതനായ ജിഷ്ണു തുടർന്നുള്ള പരിചയത്തില്‍ രണ്ട് കൂട്ടുകാരികളെയുള്‍പ്പടെ വിഷ്ണുവിന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. വിഷ്ണുവിന്‍റെ വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ക്ക് ഇരുവരും ചേർന്ന് നിർബന്ധിച്ചു മദ്യം നല്‍കുകയായിരുന്നു.
അതിന് ശേഷം ജിഷ്ണു അതിജീവിതയെ ലൈംഗീകമായി പീഡിപിച്ചു. മറ്റ് കുട്ടികള്‍ വേറെ മുറിയിലായിരുന്നു. വിഷ്ണുവും ഇതില്‍ ഒരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. സംഭവ ദിവസം വൈകിട്ട് തിരികെ വീട്ടില്‍ എത്തിയ കുട്ടിയില്‍ മദ്യത്തിന്‍റെ മണവും അസ്വസ്ഥതകളും ഉണ്ടായത്തിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആണ് മദ്യം നല്‍കി പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. ഇതിന് മുമ്പും പ്രതികള്‍ കുട്ടികളെ വീട്ടില്‍ വിളിച്ച് വരുത്തി മദ്യം നല്‍കാൻ ശ്രമിച്ചിരുന്നതായും വിവരം ലഭിച്ചു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയില്‍ കുട്ടിയുടെ മൊഴിയും മറ്റ് രേഖകളും പരിശോധിച്ച കോടതി പ്രതികള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. ബിന്ദു എന്നിവർ ഹാജരായി. മെഡിക്കല്‍ കോളെജ് പൊലീസ് ഇൻസ്‌പെക്ടർ പി. ഹരിലാല്‍ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 2 തൊണ്ടി മുതലുകളും 34 രേഖകളും ഹാജരാക്കി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.