'ഒറിജിനല്‍' എന്ന് പറയുന്ന വ്യാജനെ തിരിച്ചറിയാം:, വീറ്റ് ബ്രെഡ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മനസിലാക്കാം,

കോട്ടയം: പാചകവാതക പ്രശ്നങ്ങള്‍ തലപ്പൊക്കിയതോടെ പലരുടെയും സ്ഥിരമായ ബ്രേക്ക് ഫാസ്റ്റ് ഇപ്പോള്‍ ബ്രെഡ് ആണ്. വൈറ്റ് ബ്രെഡ് ആരോഗ്യത്തിന് നല്ലതല്ലെന്ന കരുതലില്‍ ബ്രൗണ്‍ ബ്രെഡിനാണ് ഡിമാൻഡ്.

എന്നാല്‍ നമ്മള്‍ വിശ്വസിച്ചു വാങ്ങുന്ന ബ്രൗണ്‍ ബ്രെഡുകള്‍ വെറും നിറം ചേർത്ത മൈദയാണെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയിലെ പല പ്രമുഖ ബ്രാൻഡുകളും ഈ രീതിയാണ് പിന്തുടരുന്നതെന്ന റിപ്പോർട്ടുകള്‍ പുറത്തുവരാറുണ്ട്. ഇത് അറിയാതെയാണ് പലരും ബ്രൗണ്‍ ബ്രെഡ് ചോദിച്ചു വാങ്ങുന്നത്.

ആ 'ബ്രൗണ്‍' നിറത്തിന് പിന്നില്‍

വൈറ്റ് ബ്രെഡും ബ്രൗണ്‍ ബ്രെഡും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ ചേരുവകളാണ്. എന്നാല്‍ വിപണിയില്‍ പലപ്പോഴും മൈദ കൊണ്ട് തന്നെയാണ് ബ്രൗണ്‍ ബ്രെഡും നിർമ്മിക്കുന്നത്. മൈദയിലേക്ക് 'കാരമല്‍ കളർ' ചേർക്കുമ്പോള്‍ അതിന് തവിട്ട് നിറം ലഭിക്കുന്നു. ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് യാതൊരുവിധ ഗുണവും ഉണ്ടാകുന്നില്ല. മറിച്ച്‌, മൈദ ശരീരത്തിലെത്തുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

ലേബലുകള്‍ വായിക്കാം

കടയില്‍ നിന്ന് ബ്രെഡ് വാങ്ങുമ്പോള്‍ അവയുടെ ഇൻഗ്രീഡിയന്റ് ലിസ്റ്റ് കൃത്യമായി പരിശോധിക്കണം. അവിടെ ആദ്യത്തെ ചേരുവയായി 'Whole Wheat Flour' അല്ലെങ്കില്‍ 'ആട്ട' എന്നാണ് ഉള്ളതെന്ന് ഉറപ്പാക്കുക. മിക്കപ്പോഴും അവിടെ 'Refined Wheat Flour' അഥവാ മൈദ എന്നാണ് കാണുക.

മൈദയുടെ അളവ് 50 ശതമാനത്തിന് മുകളിലാണെങ്കില്‍ അത് ആരോഗ്യകരമല്ല. 100% ഗോതമ്പ് എന്ന് അവകാശപ്പെടുന്ന ബ്രെഡുകള്‍ പോലും പരിശോധിച്ചാല്‍ അതില്‍ മൈദ കലർന്നിട്ടുണ്ടാകും. അതുകൊണ്ട് ചേരുവകളുടെ ക്രമം നോക്കി മാത്രം വാങ്ങുക.

യഥാർഥ ഹോള്‍ വീറ്റ് ബ്രെഡില്‍ ഗോതമ്പിന്റെ തവിട് (Bran) അടങ്ങിയിരിക്കും. ഇതിലാണ് ശരീരത്തിന് ആവശ്യമായ നാരുകളുള്ളത്. ഒരു കഷ്ണം ബ്രെഡില്‍ കുറഞ്ഞത് മൂന്ന് ഗ്രാം നാരുകളെങ്കിലും ഉണ്ടായിരിക്കണം. നാരുകള്‍ കുറഞ്ഞ ബ്രെഡ് കഴിക്കുമ്പോള്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കും.

ഇത് ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകാൻ കാരണമാവുകയും തടി കൂടാൻ ഇടയാക്കുകയും ചെയ്യും. ദഹനപ്രക്രിയ സുഗമമാക്കാൻ നാരുകള്‍ അടങ്ങിയ യഥാർഥ ഗോതമ്പ് ബ്രെഡ് തന്നെ വേണം. ബ്രെഡ് വാങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ 'പണി'യാകുംയഥാർഥ വീറ്റ് ബ്രെഡ് എങ്ങനെ തിരിച്ചറിയാം

മൈദ ഉപയോഗിച്ചുണ്ടാക്കുന്ന ബ്രെഡ് സോഫ്റ്റ് ആയിരിക്കും, എന്നാല്‍ വീറ്റ് ബ്രെഡ് അല്പം കടുപ്പമുള്ളതും ഭാരമുള്ളതുമായിരിക്കും. വീറ്റ് ബ്രെഡിന്റെ ഘടന അല്‍പം തരുതരുപ്പുള്ളതായി അനുഭവപ്പെടും.കറുത്തതോ മഞ്ഞ ഉണക്ക മുന്തിരിയോ? ആരോഗ്യഗുണത്തില്‍ മികച്ചതേത് മൈദ ബ്രെഡ് കഴിക്കുമ്പോള്‍ അത് വായുടെ മുകള്‍ഭാഗത്തും പല്ലിലും ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. എന്നാല്‍ ഹോള്‍ വീറ്റ് ബ്രെഡിന് അങ്ങനെ ഉണ്ടാവില്ല.


മള്‍ട്ടിഗ്രെയിൻ ബ്രെഡ് വാങ്ങുമ്പോഴും ഗോതമ്പിന്റെ അളവ് എത്രയുണ്ടെന്ന് പരിശോധിക്കണം. അതുപോലെ 'ഹോള്‍ ഗ്രെയിൻ' എന്ന് രേഖപ്പെടുത്തിയവ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. പാക്കറ്റില്‍ 'നോ ആഡഡ് കളർ' എന്ന് എഴുതിയിട്ടുണ്ടെങ്കില്‍ അത് കൂടുതല്‍ സുരക്ഷിതമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !