ശ്രീനാരായണ ധർമ്മത്തെ പുതിയ തലമുറയിലേക്ക് പകർന്നു നൽകണം: സ്വാമി അസംഗാനന്ദ ഗിരി,

പാലാ: ശ്രീനാരായണ ഗുരുദേവൻ ലോകനന്മയ്ക്കായി ഉപദേശിച്ച ധർമ്മത്തെ പുതിയ തലമുറയിലേക്ക് പകർന്നു നൽകണമെന്ന്  ശിവഗിരിമഠം ഗുരുധര്‍മ്മപ്രചരണ സഭ കേന്ദ്രസമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി പറഞ്ഞു.

സഭ പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമികൾ. എങ്ങനെ ഒരുവൻ ജീവിക്കണമെന്ന മഹത്തായ ധർമ്മത്തെ പകർന്നു നൽകിയാൽ എല്ലാം നേടി ജീവിക്കാനാകും.

 ശ്രീ നാരായണ ധർമ്മത്തെ അറിയണം, ബോധ്യപ്പെടണം, ആചരിക്കണം, പിന്നീട് പ്രചരിപ്പിക്കണം. ഗുരുവിനെ അന്തരാത്മാവിലേക്ക് ആവാഹിച്ചു കൊണ്ട് ജീവിക്കുവാൻ നമുക്കാകണമെന്നും സ്വാമിജി പറഞ്ഞു. 

ഈ കാലഘട്ടത്തിലെ വെല്ലുവിളികളെ അതിജീവിക്കണമെങ്കിൽ ശ്രീനാരായണ ദർശനവും പ്രഭാവവും നമ്മെ നയിക്കണമെന്നും സ്വാമിജി പറഞ്ഞു.ചെത്തിമറ്റം കരുണാ ആയുര്‍വ്വേദാശുപത്രി ഹാളില്‍ നടന്ന സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് റ്റി.എന്‍. ജഗന്നിവാസ് അധ്യക്ഷത വഹിച്ചു. വി.എൻ. വേണുഗോപാൽ ഗുരുസ്മരണ നടത്തി.

ഗുരുധര്‍മ്മ പ്രചരണസഭ രജിസ്ട്രാർ കെ.റ്റി. സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അനിരുദ്ധന്‍ മുട്ടുപുറം, ജില്ലാ ജോയിന്റ് സെക്രട്ടറി മോഹനന്‍ പൂഞ്ഞാര്‍, മാതൃസഭ മണ്ഡലം സെക്രട്ടറി സതി ബൈജു എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി റ്റി.കെ. വാരിജാക്ഷന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഇ.ജി. ഹരിഹരന്‍ നന്ദിയും പറഞ്ഞു. 

തുടര്‍ന്ന് 'ശ്രീനാരായണ ഗുരുദേവ-മഹാത്മാഗാന്ധി സമാഗമം' എന്ന വിഷയത്തില്‍ സ്വാമി അസംഗാനന്ദഗിരി പഠനക്ലാസ് നയിച്ചു. എം ജി യൂണിവേഴ്സിറ്റി എൽ.എൽ.എം. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വീണാ സുകുമാരനെ സ്വാമി അസംഗാനന്ദഗിരി പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് സഭാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സത്യന്‍ പന്തത്തല 'ഗുരുധര്‍മ്മ പ്രചരണസഭയുടെ പ്രസക്തി വര്‍ത്തമാനകാലത്തില്‍' എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !