കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസ്: ഇന്ന് വിചാരണ തുടങ്ങും.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.,

കൊച്ചി: കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. സേലം ധര്‍മ്മപുരി സ്വദേശിനിയും എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മയെ (52) ബലി നല്‍കിയെന്ന കേസിലാണ് ഇന്ന് വിചാരണ തുടങ്ങുന്നത്.

സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയായിരുന്നു നരബലി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചില്‍ ജഡ്ജി ടി. മധുസൂദനന്‍ വാദം കേള്‍ക്കും. കാലടി മറ്റൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലിന്‍ (49) തിരോധാനക്കേസില്‍ 12ന് വിചാരണ തുടങ്ങും.

പെരുമ്പാവൂര്‍ വെങ്ങോല വേഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (56)യാണ് ഒന്നാം പ്രതി, നാട്ടുവൈദ്യന്‍ പത്തനംതിട്ട ഇലന്തൂര്‍ കടകംപള്ളി വീട്ടില്‍ ഭഗവല്‍ സിങ് (72), ഭഗവല്‍ സിങിന്റെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

ജയിലില്‍ കഴിയുന്ന പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. അജകുമാര്‍ രണ്ട് കേസുകള്‍ക്കുമായി വാദിഭാഗത്തിനായി ഹാജരാകും. പദ്മയുടെ സഹോദരി പളനിയമ്മയുടെ വിചാരണയാണ് ഇന്ന് നടക്കുക. റോസ്ലിന്റെ മകളുടെ വിചാരണ 12ന് നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !