സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് ഇന്നുമുതല്‍: അത്യാഹിത വിഭാഗത്തേയും സമരം ബാധിക്കും,

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കരാറില്‍ ഒപ്പിടാത്ത സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാർ ഇന്നുമുതല്‍ സമ്പൂർണ പണിമുടക്കിലേക്ക്.

അത്യാഹിത വിഭാഗം ഉള്‍പ്പെടെ സേവനങ്ങള്‍ സമരം ബാധിക്കുമെന്നാണ് അറിയിച്ചത്. ഇന്നലെ ചർച്ചയ്ക്ക് തയ്യാറാകാത്ത ആശുപത്രി മാനേജ്മെന്റുകളുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) ഇന്ന് വീണ്ടും ചർച്ച നടത്തും.

മിനിമം വേതനം 40,000 രൂപയായി ഉയർത്തണമെന്ന ആവശ്യത്തോടെയാണ് നഴ്‌സുമാർ സമരം ശക്തമാക്കുന്നത്. അടിസ്ഥാന ശമ്പളം വർധിപ്പിച്ച്‌ കരാറില്‍ ഒപ്പിടുന്ന ആശുപത്രികളില്‍ സമരം അവസാനിപ്പിക്കുമെന്ന് സംഘടന അറിയിച്ചു.

ശമ്പള വർധന വിഷയത്തില്‍ യുഎൻഎയുമായി ധാരണയിലെത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് സമരം ശക്തമായി നടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !