എണ്ണയും പണവുമില്ല; തകര്‍ച്ചയുടെ വക്കില്‍ പാകിസ്താൻ!: മന്ത്രിമാരുടെ ശമ്പളം കട്ട്, ഇന്ധനം ലാഭിക്കാൻ വർക്ക് ഫ്രം ഹോം ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങള്‍'

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്നതോടെ പാകിസ്ഥാൻ കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട്.

ഇറാൻ - ഇസ്രായേല്‍ യുദ്ധത്തിന് പിന്നാലെ ആഗോള എണ്ണ വിതരണ ശൃംഖല വലിയ സമ്മർദ്ദത്തിലായിരിക്കുകയാണ്. യുദ്ധം മൂലമുണ്ടായ തടസ്സങ്ങള്‍ പാകിസ്താനെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഈ ആഘാതം കുറയ്ക്കുന്നതിനായി ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതും 'വർക്ക് ഫ്രം ഹോം' ഉള്‍പ്പെടെയുള്ളതുമായ കർശന നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് പാക് സർക്കാർ. 

ഫെഡറല്‍, പ്രൊവിൻഷ്യല്‍ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കടുത്ത തീരുമാനങ്ങള്‍ എടുത്തതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി.

ഇന്ധനം ലാഭിക്കാനായി ഔദ്യോഗിക വാഹനങ്ങള്‍ക്കുള്ള ഇന്ധന അലവൻസ് അടുത്ത രണ്ട് മാസത്തേക്ക് 50% വെട്ടിക്കുറച്ചു. ആംബുലൻസുകള്‍, പബ്ലിക് ബസ്സുകള്‍ എന്നിവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫെഡറല്‍, പ്രൊവിൻഷ്യല്‍ 

വകുപ്പുകളിലെ 60% സർക്കാർ വാഹനങ്ങളും ഈ കാലയളവില്‍ നിരത്തിലിറക്കില്ലെന്നും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ അടുത്ത രണ്ട് മാസത്തേക്ക് ശമ്പളവും മറ്റ് അലവൻസുകളും വാങ്ങില്ലെന്നുമാണ് റിപ്പോർട്ട്. എം.പിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം 25% വെട്ടിക്കുറക്കുകയും ചെയ്യും.

3 ലക്ഷം രൂപയില്‍ കൂടുതല്‍ ശമ്പളമുള്ള ഗ്രേഡ്-20 ഉദ്യോഗസ്ഥരുടെ രണ്ട് ദിവസത്തെ ശമ്പളം ജനക്ഷേമ പ്രവർത്തനങ്ങള്‍ക്കായി മാറ്റിവെക്കും. എന്നാല്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള മറ്റ് സർക്കാർ ചെലവുകള്‍ നാലാം പാദത്തില്‍ 20% വെട്ടിക്കുറച്ചതാണ് മറ്റൊരു നടപടി. ഈ വർഷം ജൂണ്‍ വരെ സർക്കാർ ഓഫീസുകളിലേക്ക് പുതിയ വാഹനങ്ങള്‍, ഫർണിച്ചറുകള്‍, എയർ കണ്ടീഷണറുകള്‍ എന്നിവ വാങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്.

മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശയാത്രകള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതാണ് മറ്റൊരു പ്രധാന നടപടി. രാജ്യതാല്‍പ്പര്യത്തിന് അത്യന്താപേക്ഷിതമായ യാത്രകള്‍ മാത്രമേ അനുവദിക്കൂ. ഇന്ധനം ലാഭിക്കുന്നതിനായി സർക്കാർ യോഗങ്ങള്‍ ടെലി കോണ്‍ഫറൻസിംഗ് വഴിയാക്കും. 

ഔദ്യോഗിക വിരുന്നുകളും ഇഫ്താർ പാർട്ടികളും നിരോധിക്കുകയും ചെയ്തു. അത്യാവശ്യ സർവീസുകള്‍ ഒഴികെയുള്ള പകുതി ജീവനക്കാർക്കും വർക്ക് ഫ്രം ഹോം അനുവദിച്ചു. സർക്കാർ ഓഫീസുകള്‍ ആഴ്ചയില്‍ നാല് ദിവസം മാത്രമേ പ്രവർത്തിക്കൂ. എന്നാല്‍ ബാങ്കിംഗ് മേഖലയ്ക്ക് ഇത് ബാധകമല്ല.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാർച്ച്‌ 16 മുതല്‍ 31 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും. സ്കൂളുകള്‍ക്ക് മാർച്ച്‌ 16 മുതല്‍ രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എണ്ണ പൂഴ്ത്തിവെക്കുന്നവർക്കും അമിത ലാഭം കൊയ്യാൻ ശ്രമിക്കുന്നവർക്കുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, ക്രൂഡ് ഓയില്‍ വില വർദ്ധിക്കുന്നത് പാകിസ്താന്റെ പ്രതിമാസ ഇറക്കുമതി ബില്ല് 600 ദശലക്ഷം ഡോളറിലേക്ക് എത്തിച്ചേക്കാമെന്ന് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !