തൃശൂർ : കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡില്‍ കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറു മാസമായി വാടകക്ക് മുല്ലക്കാടാണ് ജോസും കുടുംബവും താമസം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഗാന്ധിഗ്രാമില്‍ മുല്ലക്കാട് അംഗന്‍വാടിക്കു സമീപം നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.വൈകുന്നേരം നാല് മണി മുതല്‍ കാര്‍ ഇവിടെ കണ്ടെതായി പരിസരവാസികള്‍ പറയപ്പെടുന്നു. കാര്‍ ഉള്ളില്‍ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കാറിന്റെ ഡോര്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്ത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
കാറിനുള്ളില്‍ നിന്നും പിസ്റ്റല്‍ പൊലീസ് കണ്ടെടുത്തു. കാറില്‍ നിന്നും കുറിപ്പ് കണ്ടെത്തിയെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.