കെജി സനല്‍കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായേക്കും, ശുപാര്‍ശ ഗവര്‍ണര്‍ക്ക് മുന്നിൽ,

തിരുവനന്തപുരം: കെജി സനല്‍കുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശുപാര്‍ശ ചെയ്തു. നിലവില്‍ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനല്‍കുമാര്‍.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനല്‍കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും

2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനല്‍കുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളജില്‍ നിന്ന് എല്‍. എല്‍. ബിയും എല്‍. എല്‍. എമ്മും പാസായശേഷം 1989ലാണ് അഭിഭാഷകനായി സനല്‍കുമാര്‍ എന്റോള്‍ ചെയ്തത്

1998ല്‍ വൈക്കം മുന്‍സിഫായി ജോലിയില്‍ പ്രവേശിച്ചു. വടക്കഞ്ചരി, തലശേരി, ചേര്‍ത്തല, കൊല്ലം മജിസ്‌ട്രേറ്റ്, ശാസ്താംകോട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ്, പത്തനംതിട്ട മുന്‍സിഫ്, എറണാകുളം സബ് ജഡ്ജ്, സി. ജെ. എം ആലപ്പുഴ, പത്തനംതിട്ട അഡീഷണല്‍ ജില്ലാ ജഡ്ജി, പത്തനംതിട്ട എം. എ. സി. റ്റി, കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി, കോട്ടയം വിജിലന്‍സ് ജഡ്ജ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !