കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇവരില്‍ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജസീല്‍ കൈക്കലാക്കിയതായി പൊലീസ് വിശദമാക്കി. കിനാവിന്റെ രാജകുമാരന് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ വടകര പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
0
ബുധനാഴ്ച, മാർച്ച് 18, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.