"നരകത്തിൽ അവനായി ഒരു പ്രത്യേക ഇടമുണ്ട്"; ക്രൂരനായ കൊലപാതകി ഇയാൻ ഹണ്ട്‌ലിയുടെ മകൾ മനസ്സ് തുറക്കുന്നു

 ലണ്ടൻ: ബ്രിട്ടനെ നടുക്കിയ ഹോളി വെൽസ്, ജെസീക്ക ചാപ്മാൻ എന്നീ പെൺകുട്ടികളുടെ കൊലപാതകി ഇയാൻ ഹണ്ട്‌ലി ജയിലിൽ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മകൾ സാമന്ത ബ്രയാനും മുൻ പങ്കാളി കാറ്റി ബ്രയാനും രംഗത്ത്.


ഹണ്ട്‌ലി മരിച്ചെന്ന വാർത്ത കേൾക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും അവൻ അർഹിക്കുന്നത് തന്നെയാണ് സംഭവിച്ചതെന്നും മകൾ വെളിപ്പെടുത്തി.

ഭാരമൊഴിഞ്ഞ മനസ്സ്

തന്റെ പിതാവ് ഇയാൻ ഹണ്ട്‌ലിയാണെന്ന സത്യം സ്കൂൾ പഠനകാലത്ത് അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞ സാമന്ത, ആ കറുത്ത നിഴൽ തന്റെ ജീവിതത്തിലുടനീളം ഒരു വലിയ ഭാരമായിരുന്നുവെന്ന് പറയുന്നു. "അയാൾ  മരിച്ചുവെന്ന വാർത്ത കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു, പക്ഷേ അത് ആശ്വാസം കൊണ്ടായിരുന്നു. എന്റെ ശ്വാസം തിരികെ കിട്ടിയതുപോലെ തോന്നി. ആ ഭാരം അയാളോടൊപ്പം ഇല്ലാതാകുമെന്ന് ഞാൻ കരുതി," സാമന്ത പറഞ്ഞു.

അയാൾ മരിച്ചാൽ സമാധാനം ലഭിക്കുമെന്നും എന്നാൽ ചെയ്ത ക്രൂരതകൾക്ക് മരണം പോലും ചെറിയ ശിക്ഷയാണെന്നും മകൾ കൂട്ടിച്ചേർത്തു. ഇയാൻ ഹണ്ട്‌ലിയെ 'ഭീരുവും കുടിലബുദ്ധിയുമായ ശുദ്ധ ദുഷ്ടൻ' എന്നാണ് മകൾ വിശേഷിപ്പിച്ചത്.

"മരണം  അയാൾക്ക്   ലഭിക്കുന്ന വലിയ സൗഭാഗ്യം": കാറ്റി ബ്രയാൻ

പതിനഞ്ചാം വയസ്സിൽ ഹണ്ട്‌ലിയുടെ ക്രൂരതകൾക്ക് ഇരയാകേണ്ടി വന്ന കാറ്റി ബ്രയാൻ, അയാൾ നരകശിക്ഷ അനുഭവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. "നരകത്തിൽ  അയാൾക്കായി  ഒരു പ്രത്യേക ഇടമുണ്ട്. മരണം അവനെ സംബന്ധിച്ച് വലിയൊരു സൗഭാഗ്യമായിരിക്കും, അവൻ ജീവിച്ചിരുന്ന് അനുഭവിക്കുകയാണ് വേണ്ടത്. പക്ഷേ, ഞങ്ങളുടെ ജീവിതത്തിൽ നിന്ന് അയാൾ എന്നെന്നേക്കുമായി ഇല്ലാതാകണം," കാറ്റി പറഞ്ഞു.

താൻ ഗർഭിണിയായിരിക്കെ ഹണ്ട്‌ലി ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും മകളെ സംരക്ഷിക്കാനാണ് താൻ അന്ന് അയാളെ  വിട്ടുപോയതെന്നും കാറ്റി ഓർത്തെടുത്തു. ഹണ്ട്‌ലിയുടെ മകളാണെന്ന പേരിൽ സാമന്തയ്ക്ക് സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചും അവർ വേദനയോടെ സംസാരിച്ചു.

സത്യം മണ്ണടിയുമോ എന്ന ആശങ്ക

ഹോളി, ജെസീക്ക എന്നീ പെൺകുട്ടികളുടെ കൊലപാതകത്തിലെ പൂർണ്ണരൂപം ഹണ്ട്‌ലി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അയാൾ  മരിക്കുകയാണെങ്കിൽ ആ സത്യങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ഇരുവരും ഭയപ്പെടുന്നു. ഇരകളുടെ മാതാപിതാക്കൾക്ക് സത്യം അറിയാൻ അവകാശമുണ്ടെന്നും എന്നാൽ ഹണ്ട്‌ലി ഒരു ഭീരുവായതിനാൽ ഒരിക്കലും അത് തുറന്നു പറയില്ലെന്നും അവർ വിശ്വസിക്കുന്നു.

തന്നോട് ഇതുവരെ ഒരു വാക്ക് പോലും ഹണ്ട്‌ലി സംസാരിച്ചിട്ടില്ലെന്നും ഇനി അവസാന നിമിഷം അവൻ കാണണമെന്ന് ആവശ്യപ്പെട്ടാലും അതിന് തയ്യാറല്ലെന്നും സാമന്ത വ്യക്തമാക്കി. "എന്റെ മകളിൽ ഇയാൻ ഹണ്ട്‌ലിയുടെ ഒരംശം പോലുമില്ല, അവൾ ബുദ്ധിമതിയും ദയാലുവുമാണ്" എന്ന് കാറ്റി കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !