മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് വിമാന കമ്പനികൾ,ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി..!

ഡബ്ലിന്‍:പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലേക്ക് പോകരുതെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി.

യു എസും ഇസ്രായേലും ഇറാനില്‍ ആക്രമണം ആരംഭിച്ചപ്പോള്‍ത്തന്നെ വിവിധ വിമാനങ്ങള്‍ റദ്ദാക്കുമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡബ്ലിനില്‍ നിന്നും ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്‌സ് ,ഇത്തിഹാദ് ,ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ സര്‍വീസ് റദ്ധാക്കി. അടുത്ത 72 മണിക്കൂറിനുള്ളില്‍ യാത്ര ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാര്‍ക്ക് ഓരോ വിമാനകമ്പനിയും മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
യാത്ര മാറ്റി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ആദ്യ യാത്ര തീയതിയില്‍ നിന്ന് 10 ദിവസത്തിനുള്ളില്‍ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് മാറ്റാവുന്നതാണെന്ന് എമിറേറ്റ്‌സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ട്രാവല്‍ ഏജന്റിലൂടെ ബുക്ക് ചെയ്തവര്‍ ബന്ധപ്പെട്ട ഏജന്റിനെ സമീപിക്കണമെന്നും, നേരിട്ട് ബുക്ക് ചെയ്തവര്‍ റീഫണ്ട് ഫോം പൂരിപ്പിച്ച് പണം തിരികെ ആവശ്യപ്പെടാനോ കമ്പനിയുമായി ബന്ധപ്പെടാനോ നിര്‍ദേശിച്ചിട്ടുണ്ട്. 

ഡബ്ലിനില്‍ നിന്ന് ദുബായിലേക്കുള്ള രണ്ട് എമിറേറ്റ്സ് വിമാനങ്ങളാണ് ഇന്നലെ രാവിലെ റദ്ദാക്കിയത്. ഡബ്ലിനില്‍ നിന്ന് ദുബായിലേക്കുള്ള പുറപ്പെട്ട മറ്റൊരു വിമാനം യാത്രാമധ്യേ തിരിച്ചിറക്കി.ഖത്തര്‍ എയര്‍വേയ്‌സ് ദോഹയ്ക്കും ഡബ്ലിന്‍ വിമാനത്താവളത്തിനും ഇടയിലെ എല്ലാ സര്‍വീസുകളും റദ്ദാക്കി. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് തുടര്‍ അറിയിപ്പുണ്ടാകുന്നതുവരെ ഐറിഷ് പൗരന്മാര്‍ ഗള്‍ഫ് മേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന് കമ്പനി വക്താവ് നിര്‍ദ്ദേശിച്ചു.

ഞായറാഴ്ചത്തെ വിമാന ഷെഡ്യൂളുകളില്‍ കൂടുതല്‍ തടസ്സങ്ങളുണ്ടെന്നും വക്താവ് സ്ഥിരീകരിച്ചു.ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ അവരുടെ വിമാനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി എയര്‍ലൈനുമായി നേരിട്ട് ബന്ധപ്പെടണമെന്ന് വിമാനത്താവള വക്താവ് അറിയിച്ചു. ഡബ്ലിനും ദോഹയ്ക്കും ഇടയിലെ രണ്ട് ഔട്ട്ബൗണ്ട്, രണ്ട് ഇന്‍ബൗണ്ട് സര്‍വീസുകളുടെ ഞായറാഴ്ച ഷെഡ്യൂള്‍ ഖത്തര്‍ എയര്‍വേയ്‌സ് റദ്ദാക്കി.എമിറേറ്റ്‌സും എത്തിഹാദ് എയര്‍വേയ്‌സും അതിരാവിലെയുള്ള ഇന്‍ബൗണ്ട്, ഔട്ട്ബൗണ്ട് സര്‍വീസുകളും റദ്ദാക്കി. ബാക്കിയുള്ള ഞായറാഴ്ച ഷെഡ്യൂളുകള്‍ അവലോകനം ചെയ്തുവരികയാണ്. 

യുദ്ധം ആരംഭിച്ച് മണിക്കൂറിനുള്ളില്‍ ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, സിറിയ, കുവൈറ്റ്, യു എ ഇ എന്നിവയെല്ലാം അവരുടെ ആകാശം ഭാഗികമായി അടച്ചതായി പ്രഖ്യാപിച്ചു.നിരവധി വിമാനക്കമ്പനികള്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുകയും മേഖലയിലെ വിമാനങ്ങള്‍ നിര്‍ത്തുകയും ചെയ്തു.എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേയ്‌സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, സ്വിസ്, എയര്‍ ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ മിഡില്‍ ഈസ്റ്റിലെ പ്രദേശങ്ങളിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചു. 

അതിനിടെ, ആക്രമണങ്ങളില്‍ 200ലധികം പേര്‍ മരിച്ചതായി ഇറാന്റെ റെഡ് ക്രസന്റ് അറിയിച്ചു.മേഖലയിലെ യു എസ് സൈനിക താവളങ്ങളെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട് ഇറാന്‍ നിരവധി പ്രത്യാക്രമണങ്ങളും നടത്തി. ലോകമാകെ ബാധിച്ചു, ആയിരങ്ങള്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി ഗള്‍ഫ് മേഖലയിലൂടെ കടന്നുപോകേണ്ട ബഹുഭൂരിപക്ഷം വിമാനങ്ങളും സര്‍വീസുകള്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്. വ്യോമപാതകള്‍ അടച്ചതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി എതിഹാദ് എയര്‍വേയ്‌സ് പ്രഖ്യാപിച്ചു. 

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രധാന ഹബ് അടച്ചതിനാല്‍ , മാര്‍ച്ച് 2 വരെ അബുദാബിയിലേക്ക്യും അവിടെ നിന്ന്യും ഉള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇതോടെ ലണ്ടന്‍,ഡബ്ലിന്‍ , ഡല്‍ഹി, ന്യൂയോര്‍ക്ക്, സിഡ്‌നി എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യാനിരുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ പദ്ധതികള്‍ തകരാറിലായി.ഈ വ്യോമപാത അടച്ചിട്ടതോടെ എതിഹാദിന്റെ ആഗോള നെറ്റ്വര്‍ക്കിലാകെ പ്രതിസന്ധി രൂപപ്പെട്ടു., യാത്രക്കാര്‍ വ്യാപകമായ തോതില്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നുണ്ട്. യാത്ര പുറപ്പെട്ടവരാവട്ടെ ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഖൊമേനിയെ കൊന്നത് കൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ അവസാനിച്ചേക്കുമെന്ന് കരുതുന്നവരുണ്ട്. 

ഗള്‍ഫ് രാജ്യങ്ങളൊന്നും ഇറാനെ പിന്തുണയ്ക്കുന്നില്ല.അതുകൊണ്ടു തന്നെ ഇറാനിലെ അവശേഷിക്കുന്ന മതരാഷ്ട്രീയക്കാര്‍ അടങ്ങാനാണ് സാധ്യത. ഇറാനില്‍ ആഹ്‌ളാദം ഇസ്‌ളാമിക്ക് ഭരണകൂടത്തെ തകര്‍ത്ത് ,മതതീവ്രവാദിയായ പ്രസിഡണ്ട് ആയുത്തുള്ള ഖൊമേനിയെ ഇസ്രയേലും , അമേരിക്കയും ചേര്‍ന്ന് കൊലപ്പെടുത്തിയതില്‍ സന്തോഷവുമായി പതിനായിരക്കണക്കിന് ഇറാനികള്‍ തെരുവില്‍ ആഘോഷം കനപ്പിച്ചിരിക്കുകയാണ്. തെഹ്‌റാന്‍ നഗരത്തിലുടനീളമുണ്ടായ ഇസ്രയേലി മിസൈല്‍ ആക്രമണങ്ങള്‍ക്കിടയിലാണ് ഖൊമേനിയെ കൊലപ്പെടുത്താനായത്.. 

ഉയര്‍ന്ന പദവിയിലുള്ള ഇറാനിയന്‍ ഉദ്യോഗസ്ഥരെയും പ്രധാന തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം, നഗരത്തിലുള്ള ഖമേനിയുടെ വസതിക്ക് ഈ ആക്രമണത്തില്‍ വലിയ നാശനഷ്ടമുണ്ടായി. ഇസ്രയേലാണ് ഖമേനി കൊല്ലപ്പെട്ടതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഖൊമേനിയുടെ മരണം സ്ഥിരീകരിച്ചു. അടുത്ത ദിവസം പുലര്‍ച്ചെ ഇറാന്റെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ പൊട്ടിക്കരച്ചിലോടെ മതനേതാവിന്റെ മരണവാര്‍ത്ത സ്ഥിരീകരിക്കുകയും, സര്‍ക്കാര്‍ 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതുഅവധി പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്ത് മതഭരണം അവസാനിപ്പിച്ചതില്‍ ഇസ്രായേലിനും ,അമേരിക്കയ്ക്കും നന്ദിയറിയിച്ച് ഇറാനിയന്‍ ജനത ആഘോഷങ്ങള്‍ തുടരുകയാണ്. 

ഖൊമേനിയുടെ ഭരണകാലത്തുണ്ടായിരുവുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണങ്ങളും രാഷ്ട്രീയ പ്രതിപക്ഷത്തിനെതിരെ കര്‍ശന നടപടികളും ഒഴിവാക്കി രാജ്യം ഇനി ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കും.ലോകത്തെ ഇസ്‌ളാമിന്റെ മതനിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരാനുള്ള കിരാതശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാവും ഇസ്രായേലിന്റെയും, അമേരിക്കയുടെയും നീക്കമെന്ന് ഇറാനിയന്‍ ജനത ആശ്വസിക്കുന്നു. അതേസമയം, ഖൊമേനിയെ പിന്തുണക്കുന്നവര്‍ രാജ്യത്തിന്റെ ഇസ്ലാമിക മൂല്യങ്ങളും സുരക്ഷയും സംരക്ഷിച്ച നേതാവാണെന്ന് വാദിക്കുന്നു. മതപരമായ കര്‍ശന നിലപാടുകള്‍ക്കും പാശ്ചാത്യ നയങ്ങള്‍ക്ക് എതിരായ കടുത്ത സമീപനത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹത്തിന് വേണ്ടി കരയാനും ആളേറെയുണ്ട്. 

ആശങ്കയറിയിച്ച് അയര്‍ലണ്ട് സംഘര്‍ഷം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഐറിഷ് പ്രസിഡന്റ് കാതറിന്‍ കൊണോലി ആവശ്യപ്പെട്ടു. ”പരമാധികാര രാഷ്ട്രങ്ങളുടെ ഇഷ്ടാനുസരണമുള്ള അധിനിവേശവും യുദ്ധവും നാശത്തിലേക്കും ജീവഹാനിയിലേക്കുമുള്ള പാതയാണ് തുറക്കുന്നതെന്നായിരുന്നു പ്രസിഡണ്ടിന്റെ സന്ദേശം. സംഘര്‍ഷം അന്താരാഷ്ട്ര സമാധാനത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നു.സിവിലിയന്മാര്‍ക്കും പ്രാദേശികമായും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം” കൊണോളി ആവശ്യപ്പെട്ടു. ഇറാനിലെ സംഭവവികാസങ്ങളിലും മേഖലയിലെ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതയിലും വളരെയധികം ആശങ്കാകുലനാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രസ്താവനയില്‍ അറിയിച്ചു. 

ഇറാനില്‍ വളരെ കുറച്ച് ഐറിഷ് പൗരന്മാരേയുള്ളു. അവരില്‍ ഭൂരിപക്ഷവും വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവരാണ്. ബന്ധപ്പെട്ട ഐറിഷ് എംബസികള്‍ ഐറിഷ് പൗരന്മാരെ പിന്തുണയ്ക്കാന്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഹെലന്‍ മക്എന്റി വ്യക്തമാക്കി. ഐറിഷ് പൗരന്മാര്‍ ഇറാനിലേക്കും ഇസ്രായേലിലേക്കുമുള്ള യാത്ര തത്ക്കാലം ഒഴിവാക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.അഭയം തേടുക എന്നതാണ് നല്‍കാനുള്ള ഉപദേശം.പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങളും ഐറിഷ് എംബസി സോഷ്യല്‍ മീഡിയയിലൂടെ നല്‍കുന്ന ഉപദേശവും പാലിക്കണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !