കോതമംഗലത്ത് എം ഡി എം എയുമായി 18 കാരി യുവതിയും 24 കാരൻ യുവാവും എക്സൈസ് പിടിയിൽ.

ഇടുക്കി, പീരുമേട്, ഏലപ്പാറ ഹെലിബെറിയ കരയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ അബ്ദുൾ റഷീദിന്റെ മകൾ റിസാന ഫാത്തിമ (18), കോതമംഗലം  ഇരമല്ലൂർ  പൂത്തോളിൽ വീട്ടിൽ പ്രസാദിന്റെ മകൻ അനന്തു പ്രസാദ്‌ (24) എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

കോതമംഗലത്ത് കോളേജ് വിദ്യാർഥികക്ക് വിൽപ്പനയ്ക്കായി ബംഗളൂരുവിൽ നിന്ന്  കൊണ്ടുവന്ന  37 ഗ്രാം  എം ഡി എം എ യാണ് ഇവരിൽ നിന്ന് പിടികൂടിയത്. യുവതി കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ  പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു.

പ്രതിദിനം 3000 രൂപയോളം വാടക ഉള്ള ഹോട്ടൽ റൂമുകളിൽ ആഡംബര ജീവിതം നയിച്ചായിരുന്നു ഇവരുടെ  ലഹരി ഇടപാടുകൾ. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു .

എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി നേതൃത്വം നൽകിയ പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സിദ്ധീക്ക് എ ഇ, പ്രിവൻ്റീവ് ഓഫീസർ ഷെമീർ വി എ. പ്രിവന്റീവ് ഓഫീസർ,  ഗ്രേഡുമാരായ റസാക്ക് കെ എ,സുനിൽ പി എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉബൈസ് പി എം,അഖിലേഷ് വേലായുധൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി കെ എ എന്നിവരും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !