ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

 കോട്ടയം : കോട്ടയം അയര്‍കുന്നം സ്വദേശിയില്‍ നിന്ന് ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ അയര്‍കുന്നം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയുമായ ടി എച്ച് നസറുദ്ദീന്‍ (53) ആണ് പിടിയിലായത്.

മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ലോണ്‍ എടുക്കുന്നതിനായി വസ്തുവിന്റെ ലൊക്കേഷന്‍ സ്‌കെച്ച് ആവശ്യമായി വന്നതിനെ തുടര്‍ന്ന് പരാതിക്കാരന്‍ അയര്‍കുന്നം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. നസറുദ്ദീന്‍ ഇയാളുടെ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി മടങ്ങുന്നതിനിടെയാണ് ലൊക്കേഷന്‍ സ്‌കെച്ച് നല്‍കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടത്
പരാതിക്കാരന്‍ വിവരം വിജിലന്‍സ് കിഴക്കന്‍ മേഖല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇന്ന് വൈകിട്ട് അയര്‍കുന്നം വില്ലേജ് ഓഫീസില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 700 രൂപ കൈക്കൂലി വാങ്ങവേയാണ് നസറുദ്ദീന്‍ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !