വീണാ നായർക്കും വോട്ടില്ല, ഏറ്റുമാനൂർ മണ്ഡലത്തിൽ സ്ഥാനാർഥിയെ പിൻവലിച്ച് ട്വന്റി 20

കൊച്ചി: ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ ട്വന്റി 20 പ്രഖ്യാപിച്ച മറ്റൊരു സെലിബ്രിറ്റി സ്ഥാനാർഥിക്കും വോട്ടില്ല.

ഏറ്റുമാനൂർ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർഥിയായി പ്രഖ്യാപിച്ച വീണാ നായരുടെ പേരാണ് വോട്ടർപട്ടികയിൽ ഇല്ലാത്തത്. ഇവരുടെ സ്ഥാനാർഥിത്വത്തിനു പകരം ആളെ കണ്ടെത്താനുള്ള ശ്രമം ട്വന്റി 20 നടത്തുകയാണ് പെരുമ്പാവൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല എന്ന വിവരം നേരത്തെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു സ്ഥാനാർഥിക്കുകൂടി വോട്ടില്ലെന്ന വിവരം വരുന്നത്.  

ഇതോടെ സീരിയൽ താരങ്ങളേയും ബിഗ്ബോസ് താരങ്ങളേയും രംഗത്തിറക്കി മണ്ഡലം പിടിക്കാനുള്ള ട്വന്റി 20-യുടെ സ്വപ്നം പാളുകയാണ്. കഴിഞ്ഞദിവസം ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല എന്ന് കണ്ടെത്തിയതിനു പിന്നാലെ പെരുമ്പാവൂരിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റദ്ദാക്കിയിരുന്നു. 

കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന വിവരം അറിയുന്നത്. ഇതോടെ സ്ഥാനാർഥിയുടെ അഭാവത്തിൽ റോഡ് ഷോയ്ക്ക് പകരം പദയാത്ര നടത്തി പ്രചാരണ പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !