യുദ്ധം അവസാനിപ്പിക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഒരൊറ്റ ഫോൺ വിളി മതിയെന്ന് യുഎഇ സ്ഥാനപതി ഹുസൈൻ ഹസൻ മിർസ.

അബുദാബി: ഇറാനും ഇസ്രയേലും തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരൊറ്റ ഫോൺ വിളി മതിയെന്ന് ഇന്ത്യയിലെ യുഎഇയുടെ ആദ്യ സ്ഥാനപതി ഹുസൈൻ ഹസൻ മിർസ.

ഈ യുദ്ധത്തിൽ തങ്ങൾ ഉൾപ്പെടേണ്ടി വന്നതിനെക്കുറിച്ച് അദ്ഭുതം പ്രകടിപ്പിച്ച മിർസ, ഈ പ്രതിസന്ധിയിൽ തങ്ങൾക്ക് യാതൊരു താൽപര്യവുമില്ലെന്നും തങ്ങളുടെ മണ്ണിൽ നിന്ന് ഒരുപക്ഷത്തെയും ആക്രമിക്കാൻ അനുവദിക്കില്ലെന്നും അബുദാബിയിൽ ഇന്ത്യൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഗൾഫ് നേതാക്കൾക്കിടയിലും ജനങ്ങൾക്കിടയിലും ബിസിനസ് സമൂഹത്തിനിടയിലും മോദിക്ക് വലിയ മതിപ്പുണ്ട്. 

ഈ വിശ്വാസ്യത ഇരുപക്ഷത്തും ഒരുപോലെ ബാധകമാണ്. മോദി ഇസ്രയേലുമായി അടുത്തിടെ നടത്തിയ സന്ദർശനവും ഇറാനുമായി പുലർത്തുന്ന മികച്ച ബന്ധവും ഈ സാഹചര്യത്തിൽ വലിയൊരു സാധ്യതയായി മാറുന്നു. ഇറാന്റെ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താവ് കൂടിയാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎഇയുടെ ഭൂമി മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല. ഇസ്രയേലിന്റെ പങ്കാളിയും (അബ്രഹാം കരാർ വഴി) ഇറാന്റെ അയൽരാജ്യവുമാണ് യുഎഇ. ഈ സുപ്രധാന ഭൂമിശാസ്ത്രപരമായ സ്ഥാനം ഇരുപക്ഷവും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾക്ക് യുഎഇയെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ‘അവർ ഞങ്ങളുടെ മണ്ണിൽ നിന്ന് യുദ്ധം ചെയ്യുന്നു, ഇത് അംഗീകരിക്കാനാവില്ല’– അദ്ദേഹം വ്യക്തമാക്കി.

തുടരുന്ന സംഘർഷം പുതിയ ഇറാനിയൻ പരമോന്നത നേതാവ് മുജ്‌തബ ഖമനയിയുടെ അധികാരമേറ്റെടുക്കലിന് ശേഷവും സംഘർഷത്തിന് അയവില്ല. തിങ്കളാഴ്ച ഇസ്രയേൽ മധ്യ ഇറാനിൽ വീണ്ടും ആക്രമണം നടത്തി. ബെയ്‌റൂട്ടിലെ ഹിസ്ബുല്ല കേന്ദ്രങ്ങളും ആക്രമണത്തിന് ഇരയായി. 

യുദ്ധത്തിന്റെ ഭീകരതയിൽ ഇറാനിൽ മാത്രം 1,332 സാധാരണക്കാർ കൊല്ലപ്പെട്ടതായും ആയിരക്കണക്കിനാളുകൾക്ക് പരുക്കേറ്റതായും ഐക്യരാഷ്ട്രസഭയിലെ ഇറാൻ സ്ഥാനപതി അറിയിച്ചു. സംഘർഷത്തിനിടെ ചികിത്സയിലിരിക്കെ ഏഴാമതൊരു അമേരിക്കൻ സൈനികനും ജീവൻ നഷ്ടപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !