മാർച്ച് ഒന്ന് മുതൽ പുതിയ സംവിധാനവുമായി ഗൂഗ്ൾ

ഡൽഹി :ഫോണിലെ ബാറ്ററി അമിതമായി ഉപയോഗിക്കുന്ന ആപ്പുകളെ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ സംവിധാനവുമായി ഗൂഗ്ൾ.

പ്ലേ സ്റ്റോറിലെ ആപ്പുകളുടെ വിവരണത്തിൽ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ലേബലുകൾ പ്രത്യക്ഷപ്പെടും. 2026 മാർച്ച് ഒന്ന് മുതൽ ഈ മാറ്റം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്ന് ഗൂഗ്ൾ നേരത്തെ അറിയിച്ചിരുന്നു. 

ഫോണിലെ ചാർജ് പെട്ടെന്ന് തീർന്നുപോകുന്നതിന് കാരണമാകുന്ന ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ അവയുടെ ലിസ്റ്റിങ്ങിൽ ഇനി പ്രത്യേക മുന്നറിയിപ്പ് ലേബലുകൾ കാണാൻ സാധിക്കും.

ഈ നടപടിക്ക് മുന്നോടിയായി കമ്പനി ഡെവലപ്പർക്ക് ഉയർന്ന ബാറ്ററി ഡ്രെയിൻ പ്രശ്‌നത്തെക്കുറിച്ച് അറിയിക്കുകയും പ്രശ്‌നം പരിഹരിക്കാൻ ആവശ്യപ്പെടുകയോ പ്ലേ സ്റ്റോറിലെ സാന്നിധ്യം പരിമിതപ്പെടുത്തുകയോ ചെയ്യും. ഡെവലപ്പർമാർക്ക് ആവശ്യമായ സമയം നൽകുമെന്നും ആപ്ലിക്കേഷനുകൾ കുറഞ്ഞ ഊർജം ഉപയോഗിക്കാനും പ്ലേ സ്റ്റോറിലെ പ്രധാന ചാർട്ടുകളിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നത് ഒഴിവാക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗൂഗ്ൾ അറിയിച്ചിട്ടുണ്ട്.

അമിതമായി ബാറ്ററി ഉപയോഗിക്കുന്ന ആപ്പുകളിൽ this app may use more battery than expected due to high background activity (പശ്ചാത്തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ കാരണം ഈ ആപ്പ് പ്രതീക്ഷിക്കുന്നതിലും കൂടുതൽ ബാറ്ററി ഉപയോഗിച്ചേക്കാം) എന്ന ലേബൽ പ്രത്യക്ഷപ്പെടും. ഈ പുതിയ നിയമം 2026 മാർച്ച് 1ന് നിലവിൽ വന്നുകഴിഞ്ഞു. എല്ലാ ആപ്പുകൾക്കും ഈ മുന്നറിയിപ്പ് ബാധകമല്ല. 

ചില ആപ്പുകൾക്ക് പ്രവർത്തിക്കാൻ പശ്ചാത്തല പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. ഗൂഗ്ൾ ഇതിനായി വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഓഡിയോ പ്ലേബാക്ക് (സംഗീതം കേൾക്കുമ്പോൾ),ഫയൽ ട്രാൻസ്ഫറുകൾ, ഡെലിവറി, ടാക്സി ബുക്കിങ് ആപ്പുകൾ (ലൈവ് സ്റ്റാറ്റസ് കാണിക്കുന്നവ) എന്നിവക്ക് ഇതിൽ ഇളവുകൾ ഉണ്ടാകും. സാധനങ്ങളുടെ ഡെലിവറി, ക്യാബ് സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട ഡൈനാമിക് അലേർട്ട് ഉപയോഗിക്കുന്ന ആപ്പുകളെ ഇതിൽനിന്ന് ഒഴിവാക്കും.

ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുക്കുമ്പോഴും, ഡെവലപ്പർമാർക്ക് തങ്ങളുടെ ആപ്പുകളിൽ മാറ്റങ്ങൾ വരുത്താനും ബാറ്ററി ഉപയോഗം കുറക്കാനും ഗൂഗ്ൾ ആവശ്യമായ സമയം നൽകുന്നുണ്ട്. 

ആപ്പുകൾ പ്ലേ സ്റ്റോറിലെ പ്രധാന ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടാതിരിക്കാൻ ഈ മാറ്റങ്ങൾ അത്യാവശ്യമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. ബാറ്ററി ലൈഫ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പുതിയ സംവിധാനം വലിയൊരു ആശ്വാസമായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !