ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍റെ വൻ 'ഓഫര്‍', തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ

ഡൽഹി :ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍റെ വൻ 'ഓഫര്‍', തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ, അമേരിക്കയെ ഞെട്ടിച്ച്‌ പുതിയ നീക്കങ്ങള്‍.

ഇസ്രായേല്‍, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുന്ന അറബ്-യൂറോപ്യൻ രാജ്യങ്ങള്‍ക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കുമെന്ന് ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പൂർണ്ണമായും വിച്ഛേദിക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകള്‍ക്ക് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ അവകാശമുണ്ടാകുമെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്‍റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന 21 മൈല്‍ മാത്രം വീതിയുള്ള ഹോർമുസ് കടലിടുക്ക് നിലവില്‍ യുദ്ധത്തെത്തുടർന്ന് അതീവ അപകടസാധ്യതയുള്ള മേഖലയായി മാറിയിരിക്കുകയാണ്. അമേരിക്കയും ഇസ്രായേലും ഇറാനുമായി നേരിട്ട് യുദ്ധം തുടങ്ങിയതോടെ ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണ്ണമായും സ്തംഭിക്കുകയും എണ്ണ ഉല്‍പ്പാദനം കുറയുകയും ചെയ്തിട്ടുണ്ട്. ഇത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാൻ കാരണമായി. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്ക് മാത്രം സുരക്ഷ ഉറപ്പാക്കുമെന്ന ഇറാൻ്റെ പുതിയ നിലപാട് ഗള്‍ഫ് രാജ്യങ്ങളെയും യൂറോപ്യൻ രാഷ്ട്രങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

എണ്ണക്കപ്പലുകള്‍ക്ക് 'സുരക്ഷാ നികുതി'

അതേസമയം, അമേരിക്കയുടെ സഖ്യരാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും പേർഷ്യൻ ഗള്‍ഫില്‍ 'സുരക്ഷാ നികുതി' ഏർപ്പെടുത്താൻ ഇറാൻ നീക്കം തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഹോർമുസ് കടലിടുക്ക് തുറന്നതാണെന്ന് അവകാശപ്പെടുമ്ബോഴും, അത് പ്രായോഗികമായി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും 'അടഞ്ഞ' അവസ്ഥയിലാണെന്നും ഇറാൻ വൃത്തങ്ങള്‍ സിഎൻഎന്നിനോട് വ്യക്തമാക്കി. ആഗോള എണ്ണവിലയുടെ നിയന്ത്രണം ഇപ്പോള്‍ തങ്ങളുടെ കൈപ്പിടിയിലാണെന്നും, ട്രംപ് പരാജയം സമ്മതിക്കുന്നത് വരെ ഈ സാമ്ബത്തിക പോരാട്ടം തുടരുമെന്നും ഇറാൻ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ അസ്ഥിരമായ ഊർജ്ജ വിപണിയെ കൂടുതല്‍ സമ്മർദ്ദത്തിലാക്കാനാണ് ഇറാന്‍റെ ശ്രമം. അമേരിക്കൻ സഖ്യകക്ഷികളുടെ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം അന്താരാഷ്ട്ര ചരക്കുനീക്കത്തെയും എണ്ണവിലയെയും ഗുരുതരമായി ബാധിക്കും. 

തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാൻ തയ്യാറാകാത്ത കപ്പലുകള്‍ക്ക് മേഖലയില്‍ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന കർശന നിലപാടിലാണ് ഇറാന്‍റെ പുതിയ നേതൃത്വം. ഈ നീക്കം വരും ദിവസങ്ങളില്‍ ലോകമെമ്ബാടുമുള്ള പെട്രോള്‍, ഡീസല്‍ വിലകളില്‍ വൻ വർദ്ധനവിന് കാരണമായേക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !