കേരളത്തിൽ ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിന്റെ ചരിത്രം വഴിമാറുമെന്ന് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്

തിരുവനന്തപുരം :കേരളം ഇപ്പോഴും സൂര്യൻ ഉദിക്കാത്ത നാടാണെന്നും ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിന്റെ ചരിത്രം വഴിമാറുമെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കേരളത്തിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്.

കഴിഞ്ഞ ദിവസമാണ് സീമ വിനീത് ബിജെപിയിൽ ചേർന്നത്. ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിന്റെ ചരിത്രം വഴിമാറുമെന്ന് പറയുകയാണ് സീമ. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.

‘ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല എന്നു പറഞ്ഞ് കരഞ്ഞു നിലവിളിച്ചിട്ട് കാര്യമുണ്ടോ? പുതിയ ആളുകൾ വരുമ്പോൾ ചരിത്രം വഴിമാറും എന്നു പറയില്ലേ? അതുപോലെ ബിജെപി വന്നാൽ കേരളത്തിന്റെ ചരിത്രം തന്നെ മാറും. നമ്മൾ‌ ആഗ്രഹിക്കുന്ന തരത്തിലേക്ക് കേരളം എത്തും’ എന്ന് സീമ പറഞ്ഞു. 

പട്ടിണിയില്ലാത്ത സംസ്ഥാനം കേരളം ആണെന്നു പറഞ്ഞപ്പോൾ നൂറിലധികം പൊതിച്ചോർ താൻ ഒരു ദിവസം വിതരണം ചെയ്യുന്നുണ്ടെന്നും കേരളത്തിൽ പട്ടിണി ഇല്ലാത്തതുകൊണ്ടാണോ അത് കൊടുക്കുന്നത് എന്നും സീമ ചോദിച്ചു. വിശപ്പുള്ളവർ കേരളത്തിലുണ്ട്. ഇല്ലെങ്കിൽ അതു കൊടുക്കേണ്ട കാര്യമുണ്ടോ എന്നും സീമ വിനീത് ചോദിച്ചു.‘എല്ലാ പാർട്ടികളും നല്ല ഭരണം നടത്തുന്നുണ്ടായിരിക്കാം. 

ബിജെപിയും നല്ല ഭരണം നടത്തുന്നുണ്ട്. പക്ഷേ, ഇപ്പോഴും സൂര്യൻ ഉദിക്കാത്ത നാടാണ് കേരളം എന്നേ ഞാൻ പറയൂ. കേരളം എന്ന ഇട്ടാവട്ടത്തിലെ കുറച്ചു പേർ വോട്ട് ചെയ്തില്ലെങ്കിലും ഇന്ത്യാ മഹാരാജ്യം ഭരിക്കുന്നത് ബിജെപിയാണ്. അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്. അത്രയും ക്രെഡിബിലിറ്റിയും കോൺഫിഡൻസും ഉണ്ട്. അത്രയും ആളുകൾ വോട്ട് ചെയ്യുന്നുമുണ്ട്” എന്ന് സീമ വിനീത് കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !