ജില്ലാ കോടതിയിൽ ബോംബ് ഭീഷണി

കോഴിക്കോട്: ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ജഡ്ജിയുടെ ഓഫീസ് ഇമെയിലിലേക്ക് ഭീഷണിസന്ദേശമെത്തിയത്.

പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.അലക്‌സ് പോൾ മേനോൻ @ഔട്ട് ലുക്ക് ഡോട്ട് കോം എന്ന മെയിലിൽ നിന്നാണ് ബോംബ് ഭീഷണി വന്നത്. നിരപരാധികൾക്ക് നീതി ലഭിക്കാത്തപ്പോൾ ഒരു കോടതി കൊണ്ട് എന്ത് പ്രയോജനം. 

ഇന്ന് പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കാൻ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. സ്‌ഫോടനത്തിന്റെ സമയം ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പായിരിക്കുമെന്ന് എനിക്കറിയില്ല.ഒരു റിസ്‌ക് എടുക്കരുത് ഇതൊരു വ്യാജ ഭീഷണിയല്ല.കോടതി ജഡ്ജി ചേമ്പറിൽ 15 സയനയ്ഡ് വാതകം നിറച്ച വിഷ ബോംബുകൾ സ്‌ഫോടനം നടത്തും. 

ഇങ്ങനെയാണ് മെയിലിൽ എഴുതിയിരിക്കുന്നത്. ഇമെയിൽ സന്ദേശം ലഭിച്ചതിന് പിന്നാലെ തന്നെ കോടതിയിലെ ജീവനക്കാരി പോലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്നാണ് പോലീസും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !