കൊച്ചി: കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെങ്കില്‍ പുരുഷന്മാര്ക്ക് കൂടി അനുവദിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകന് രാഹുല്‍ ഈശ്വര്‍.
കാശുള്ള സ്ത്രീകള്‍ക്ക് കാശില്ലാതെ പോകാം. എന്നാല്‍ കാശില്ലാത്ത പുരുഷന് അവിടെയും പെട്ട് പോകും എന്നതാണ് ഇതിന്റെ അപകടമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത് എത്രത്തോളം ആവശ്യമാണ് എന്നതാണ് വലിയൊരു ചോദ്യം. ''നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിന്റെ ഒരു പരിപ്രേക്ഷ്യം അങ്ങനെയാണ്. സ്ത്രീകള്‍ക്ക് കൊടുക്കുകയാണെങ്കില്‍ അതിന് കൈയടിക്കാന്‍ മീഡിയയും പൊതുസമൂഹവുമൊക്കെയുണ്ടാകും.
എത്രയോ പുരുഷന്മാര് അങ്ങനെ ബുദ്ധിമുട്ടും എന്നുള്ളത് യാഥാര്‍ഥ്യമാണ്. യാത്ര എല്ലാവരുടേയും അവകാശമല്ലേ? എനിക്കവരോട് അഭ്യര്‍ഥിക്കാനുള്ളത് പുരുഷന്മാര്ക്ക് കൂടി കൊടുക്കണം എന്നാണ്. പുരുഷന്മാരെ മാറ്റി നിര്‍ത്തുന്നത് എന്തിനാണ്. 50 വര്‍ഷം മുമ്പ് പെണ്‍കുട്ടികള്‍ അങ്ങനെ പഠിക്കാന്‍ പോകില്ലായിരുന്നു.
അന്ന് അങ്ങനെ കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. യാത്ര ചെയ്യേണ്ടതിന് അങ്ങനെ കണക്കാക്കേണ്ട കാര്യമില്ല. കേരളത്തിലെ ലെഫ്റ്റ് ലിബറല്‍ പൊളിറ്റിക്സിന്റെ ഭാഗമായിട്ടായിരിക്കണം അങ്ങനെയൊരു കാര്യം പറഞ്ഞത്. സ്ത്രീകള്‍ക്ക് കൂടുതല്‍ കൊടുക്കുകയാണെങ്കില്‍ അത് തെരഞ്ഞെടുപ്പിന് ഗുണം ചെയ്യും എന്നത് പഴയ ഒരു പ്ലേ ബുക്ക് ആണ്, രാഹുല്‍ ഈശ്വര്‍ പറഞ്ഞു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.