പ്രവാസി ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രവാസികൾക്കിടയിൽ ആശങ്ക വർദ്ധിക്കുന്നു..!

കാനഡ: പഞ്ചാബി സ്വദേശിയായ ടാക്സി ഡ്രൈവർ വെടിയേറ്റു മരിച്ച സംഭവം പ്രവാസി ഇന്ത്യൻ സമൂഹത്തിനിടയിലും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

നോർത്ത് ബാറ്റിൽഫോർഡിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു ഈ ദാരുണമായ സംഭവം. പഞ്ചാബിലെ മോഗ ജില്ലയിലെ ദൗലത്പുര നീവൻ സ്വദേശിയായ 30-കാരൻ ദേവീന്ദർ സിംഗാണ് കൊല്ലപ്പെട്ടത്. ഒരു മോട്ടലിൽ നിന്ന് യാത്രക്കാരിയെ പിക്ക് ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.

മോട്ടലിൽ എത്തിയ ദേവീന്ദർ യാത്രക്കാരിക്കായി കാത്തുനിൽക്കുന്നതിനിടെ ഒരു യുവതി വേഗത്തിൽ കാറിനടുത്തേക്ക് ഓടിവരികയായിരുന്നു. ഇവരെ പിന്തുടർന്നെത്തിയ ഒരാൾ യുവതിക്ക് നേരെ വെടിയുതിർത്തു. കാറിലിരിക്കുകയായിരുന്ന ദേവീന്ദറിന് വെടിയേൽക്കുകയും അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തതായി കുടുംബം അറിയിച്ചു. അക്രമിയുടെ ലക്ഷ്യം യുവതിയായിരുന്നുവെങ്കിലും ടാക്സി ഡ്രൈവറായ ദേവീന്ദർ സിംഗ് ഇതിന് ഇരയാകുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) ഹൈവേയ്ക്ക് സമീപമുള്ള പാർക്കിംഗ് ലോട്ടിൽ രാവിലെ 7.45 ഓടെയാണ് പരിക്കേറ്റ നിലയിൽ ദേവീന്ദറിനെ കണ്ടെത്തിയത്. എമർജൻസി മെഡിക്കൽ സർവീസസ് എത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവം ഒരു കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ആർ.സി.എം.പിയുടെ ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് കേസ് വിശദമായി അന്വേഷിച്ചുവരികയാണ്.

നാല് വർഷം മുമ്പാണ് ദേവീന്ദർ സിംഗ് തന്റെ ഭാര്യയ്ക്കൊപ്പം ചേരാനായി കാനഡയിലേക്ക് കുടിയേറിയത്. ക്രൗൺ കാബ് എന്ന കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനൊപ്പം ഭാര്യയോടൊപ്പം ഒരു കഫേയും അദ്ദേഹം നടത്തിവരികയായിരുന്നു. ആറ് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല. മോഗയിലെ അദ്ദേഹത്തിന്റെ കുടുംബത്തെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കയുയർത്തുന്നതാണ് ഈ സംഭവം. യാതൊരു തെറ്റും ചെയ്യാത്ത ഒരു ചെറുപ്പക്കാരൻ തന്റെ ജോലി ചെയ്യുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ടത് അംഗീകരിക്കാനാവാത്ത ഒന്നാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. കാനഡയിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !