ഇനി പെൺവസന്തം: ആണ്‍കുഞ്ഞ് ജനിക്കാനുള്ള സാദ്ധ്യത കുറയുന്നു,, കാരണം അമിത ചൂട്; പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്,

അമേരിക്ക: അന്തരീക്ഷത്തിലെ ഉയർന്നചൂട് ഭ്രൂണത്തിലെ ആണ്‍പെണ്‍ ലിംഗാനുപാതത്തെ സ്വാധീനിക്കാമെന്ന് പഠനം. ഓക്സ്‌ഫഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

താപനില ഉയരുമ്പോള്‍ ആണ്‍കുട്ടികള്‍ ജനിക്കുന്നതിനുള്ള സാദ്ധ്യത കുറയുമെന്നും ഗവേഷണത്തില്‍ കണ്ടെത്തി. 20 ഡിഗ്രിക്കും മുകളിലുള്ള താപനില ആണ്‍ കുഞ്ഞുങ്ങളുടെ കുറഞ്ഞ തോതിലുള്ള ജനനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠന റിപ്പോർട്ടില്‍ പറയുന്നു. 

ഇന്ത്യയിലെയും 33 സബ് സഹാറൻ ആഫ്രിക്കയിലെയും 50 ലക്ഷത്തിലധികം ജനനങ്ങളെയും വിലയിരുത്തിയാണ് പഠനം നടത്തിയത്. പ്രൊസീഡിംഗ്സ് ഓഫ് ദ നാഷനല്‍ അക്കാദമി ഓഫ് സയൻസസാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

ഉയർന്ന താപനില ഗർഭത്തിന്റെ ആദ്യ കാലയളവില്‍ ഗ‌ർഭസ്ഥ ശിശു പ്രത്യേകിച്ച്‌ ആണ്‍കുഞ്ഞുങ്ങള്‍ മരിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി ഗവേഷകർ നീരിക്ഷിച്ചു. ഉയർന്ന താപനില അമ്മയ്ക്കുണ്ടാക്കുന്ന സമ്മ‌ർദ്ധത്തില്‍ ഗർഭപാത്രത്തിലുള്ള കുഞ്ഞ് മരണപ്പെടാമെന്നും ഇതിനെ അതിജീവിക്കാനുള്ള കരുത്ത് പെണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ച്‌ ആണ്‍കുട്ടികള്‍ക്ക് കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.

ഉയർന്ന ചൂട് ഗർഭം അലസാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് മുൻപ് നടത്തിയ പഠനങ്ങളും സ്ഥിരീകരിക്കുന്നു. അമ്മമാർക്കുണ്ടാകുന്ന നീർജലീകരണമാണ് അതിന് പ്രധാന കാരണം. നീർജലികരണം കാരണം ഗർഭസ്ഥ ശിശുവിന് ആവശ്യത്തിന് രക്തവും ഓക്സിജനും പോഷണങ്ങളും ലഭിക്കാത്ത അവസ്ഥയുണ്ടാക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !