ഇന്ന് കാർഷിക മേള 2026ന് സമാപനം; സമാപന സമ്മേളനവും അവാർഡുദാനവും വൈകിട്ട്

രാമപുരം: രാമപുരം പള്ളി മൈതാനിയിൽ പുരോഗമിക്കുന്ന കാർഷിക മേള 2026 ഇന്ന് (01/03/2026) സമാപിക്കും.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനവും അവാർഡുദാനവും മേളയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.

മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (പാലാ രൂപത വികാരി ജനറൽ) അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ റവ. എ. ബെർക്കുമാൻസ് കുന്നുംപുറം (പി.എസ്‌.ഡബ്ല്യു.എസ്. സോണൽ രക്ഷാധികാരി) മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനവും അവാർഡുദാനവും ജോസ് കെ. മാണി എം.പി. നിർവഹിക്കും. കാർഷിക മേഖലയിലെ മികവ് തെളിയിച്ച വ്യക്തികൾക്കും മികച്ച സ്റ്റാളുകൾക്കും ഈ വേളയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. 

റവ.ഫാ. ജോസഫ് ചെറുകരക്കുന്നേൽ (ഇൻഫാം ദേശീയ ഡയറക്‌ടർ), റവ.ഫാ. ഫ്രാൻസിസ് ഇടത്തനാൽ (പി.എസ്‌.ഡബ്ല്യു.എസ്. അസി. ഡയറക്‌ടർ), ശ്രീമതി ഷിബി മത്തായി (കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പർ), ഡോ. റെജി വർഗീസ് മേക്കാടൻ (പ്രിൻസിപ്പൽ, മാർ ആഗസ്റ്റിനോസ് കോളേജ്), ശ്രീ. സജി മിററത്തായി (കൈക്കാരൻ),കുമാരി ജൊവാന ലിസ്‌ബത്ത്, മെൽബി കൂനമ്മാക്കൽ, കുമാരി ജിയന്ന മേരി മെൽബി കൂനമ്മാക്കൽ,  ശ്രീമതി ആലീസ് ജോർജ് (പി.എസ്‌.ഡബ്ല്യു.എസ്. രാമപുരം സോണൽ കോർഡിനേറ്റർ), ശ്രീ. എം.കെ. കുര്യാക്കോസ് മാണിവയലിൽ, ശ്രീ. ബിനു മാണിമംഗലത്ത് (പി.എസ്‌.ഡബ്ല്യു.എസ്. സോണൽ കൺവീനർ) എന്നിവർ പ്രസംഗിക്കും

വൈവിധ്യമാർന്ന കാർഷിക പ്രദർശനങ്ങളും സെമിനാറുകളും സാംസ്കാരിക പരിപാടികളുമായി കഴിഞ്ഞ ദിവസങ്ങളിൽ വലിയ ജനശ്രദ്ധ നേടിയ കാർഷിക മേള 2026 ഇന്ന് സമാപനത്തിലേക്ക് കടക്കുമ്പോൾ കുടുംബസമേതം എത്തി പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !