ഗൾഫ് സംഘർഷം: വിമാനപാത മാറ്റിയതിനെത്തുടർന്ന് മലയാളി കുടുംബം ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ കറാച്ചിയിൽ കുടുങ്ങി

 തിരുവനന്തപുരം: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വ്യോമപാതകളിൽ മാറ്റം വരുത്തിയതോടെ, പാലക്കാട് സ്വദേശികളായ മൂന്നംഗ കുടുംബം ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി.


പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ (കാലടി സ്വദേശി), ഇവരുടെ മൂന്ന് വയസ്സുള്ള മകൾ സ്തി മേനോൻ എന്നിവരാണ് കറാച്ചിയിലുള്ള മലയാളികളെന്ന് നോർക്ക സ്ഥിരീകരിച്ചു.

അസർബയ്ജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോകുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. സംഘർഷത്തെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ വിമാനപാത മാറ്റിയതോടെ ഇവർ സഞ്ചരിച്ചിരുന്ന വിമാനം കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

നോർക്കയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടൽ

കറാച്ചിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊളംബോ വഴി സുരക്ഷിതമായി തിരികെയെത്തിക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ഊർജിതമാക്കിയിട്ടുണ്ട്. ലോക കേരളസഭാംഗങ്ങളുടെ കൃത്യസമയത്തുള്ള ഇടപെടലിനെത്തുടർന്ന് യാത്രക്കാർക്ക് ആവശ്യമായ മരുന്നുകളും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ലഭ്യമാക്കി. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടമായവർക്ക് ഡ്യൂപ്ലിക്കേറ്റ് രേഖകൾ തയ്യാറാക്കാനുള്ള സഹായങ്ങളും നൽകിവരുന്നു.


സഹായം തേടി പ്രവാസികൾ; നോർക്കയുടെ സജീവ ഇടപെടൽ

ഗൾഫ് പ്രതിസന്ധിയെത്തുടർന്ന് പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക ആരംഭിച്ച ഹെൽപ് ഡെസ്‌കിലേക്ക് ഇതുവരെ 541 കോളുകൾ ലഭിച്ചു. നോർക്ക സെക്രട്ടറി ടി.വി. അനുപമ, നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട്. ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സർക്കാർ ഷെൽട്ടറുകൾ ആരംഭിച്ച വിവരം പ്രവാസികളിലേക്ക് എത്തിക്കാനും നോർക്ക നടപടി സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !