പ്രവാസി മലയാളികൾ ജാഗ്രത പാലിക്കണം...നോർത്ത് വെസ്റ്റ് മേഖലയിലെ ആക്രമണം നിസാര വൽക്കരിക്കാവുന്നതല്ല..!

യുകെ : ലണ്ടനിലെ നോർത്ത് വെസ്റ്റ് മേഖലയിലെ ആംബുലൻസുകൾക്ക് നേരെയുണ്ടായ ആസൂത്രിത തീവയ്പ്പ് മലയാളി സമൂഹത്തിലും ആശങ്ക പരത്തി.

നിരവധി മലയാളികൾ താമസിക്കുന്ന പ്രദേശത്താണ് തിങ്കളാഴ്ച പുലർച്ചെ ആക്രമണം നടന്നത്. ജൂത സന്നദ്ധസംഘടനയായ ‘ഹത്‍സോള’യുടെ നാല് ആംബുലൻസുകൾക്കാണ് ആക്രമികൾ തീയിട്ടത്. ഇത് വിദ്വേഷ കുറ്റകൃത്യമാണെന്നാണ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.പുലർച്ചെ 1:40ഓടെയാണ് സംഭവം നടന്നത്. 

ലണ്ടൻ എയർ ഫോഴ്സിന്റെ ആറ് ഫയർ എൻജിനുകളും ഏകദേശം 40 അഗ്നിശമന സേനാംഗങ്ങളും ചേർന്ന് 3.06ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

സംഭവത്തെത്തുടർന്ന് നിരവധി താമസക്കാരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ഏകദേശം 30 പേരെ പ്രാദേശിക അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. മുൻകരുതലായി സമീപ പ്രദേശങ്ങൾ ഒഴിപ്പിക്കുകയും റോഡുകൾ അടയ്ക്കുകയും ചെയ്തിരുന്നു.

‘സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഈ ഘട്ടത്തിൽ മൂന്ന് പേർക്ക് ആക്രമണവുമായി ബന്ധമുള്ളതായി സംശയിക്കുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല,’ – പൊലീസ് സൂപ്രണ്ട് സാറാ ജാക്സൺ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ മുന്നോട്ട് വരണമെന്നും പൊലീസ് അഭ്യർഥിച്ചു. ലണ്ടനിലെ സന്നദ്ധ സംഘടനയുടെ വാഹനങ്ങൾ നശിപ്പിക്കപ്പെട്ട സംഭവത്തിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !