മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് കെ സുധാകരൻ.

കണ്ണൂർ: യുഡിഎഫ് അതികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് കെ സുധാകരൻ. പേരാവൂരിൽ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് താൻ പോകുമെന്നും കേരള രാഷ്ട്രീയത്തിലേക്ക് ഇനിയില്ല എന്നും സുധാകരൻ പറഞ്ഞു.

സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ പിന്തിരിപ്പിക്കാൻ മകൻ ഇടപെട്ടുവെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും സുധാകരൻ പറഞ്ഞു. മല്ലികാർജുൻ ഖർഗെ തന്നെ വിളിച്ചിരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം താൻ എടുക്കില്ലെന്ന് ഖർഗേയ്ക്ക് അറിയാമെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി ഒ മോഹനനുമായി തനിക് ഒരു പ്രശ്നവുമില്ല എന്നും സുധാകരൻ പറഞ്ഞു. താൻ സ്ഥാനാർഥി ആകുന്നില്ലെങ്കിൽ പകരം

ടി ഒ മോഹനനെ ആക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ആ വാക്ക് പാലിച്ചു എന്നാണ് താൻ പറഞ്ഞത്. പാർട്ടിക്കകത്ത് ഒരു പ്രശ്നവുമില്ല എന്നും തെരഞ്ഞെടുപ്പിൽ നൂറ് സീറ്റിനടുത്ത് ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു. താൻ ഒരിക്കലും ബിജെപിയിലേക്ക് പോകില്ല എന്നും സുധാകരൻ തറപ്പിച്ചുപറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !