ദേശീയപാത ആറു വരിയാക്കി വീതി കൂട്ടിയപ്പോൾ മുറിഞ്ഞുപോയ വൈദ്യുത ലൈൻ 5 മാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല; അറ്റകുറ്റപ്പണികൾക്കായി എൻഎച്ച്എഐ 90 ലക്ഷം രൂപ കെഎസ്ഇബിയിൽ അടയ്ക്കണം

കോഴിക്കോട്: ദേശീയപാത ആറു വരിയാക്കി വീതി കൂട്ടിയപ്പോൾ മുറിഞ്ഞുപോയ വൈദ്യുത ലൈൻ 5 മാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. ചേവായൂർ സബ് സ്റ്റേഷനിൽനിന്നു ഗാന്ധി റോഡ് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 110 കെവി ലൈനിലെ രണ്ടു കേബിളുകളാണ് കുടിൽതോട് മുതിരക്കാല ജംക്‌ഷനിൽ മുറിഞ്ഞുപോയത്. 

ഇതോടെ ഗാന്ധിറോഡ് സബ് സ്റ്റേഷനിൽ വൈദ്യുത വിതരണം മുടങ്ങി. തുടർന്ന് നല്ലളം – ഗാന്ധിറോഡ് ലൈൻ വഴി വൈദ്യുതി എത്തിക്കാനും തുടങ്ങി. എന്നാൽ, ചൂടുകാലമായതോടെ വൈദ്യുതി ഉപയോഗം വർധിച്ചു. ബദൽ ലൈൻ വഴിയുള്ള വൈദ്യുതി വിതരണത്തിൽ ഓവർലോഡ് പ്രശ്നമായി. ഇതു പരിഹരിക്കാൻ രാത്രി 12ന് ശേഷം 10 മിനിറ്റ് പല ഭാഗങ്ങളിലായി വൈദ്യുതി വിതരണം നിർത്തിവയ്ക്കുകയാണ്. ഇത് ജനങ്ങളെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. 

ദേശീയപാത അതോറിറ്റി നേരിട്ട് ലൈൻ അറ്റകുറ്റപ്പണി നടത്തണമെന്നാണ് കെഎസ്ഇബി ഇപ്പോൾ ആവശ്യപ്പെട്ടത്. കേബിൾ എത്താൻ വൈകുന്നതാണ് അറ്റകുറ്റപ്പണി നീണ്ടുപോകാൻ കാരണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.

കേബിൾ അറ്റകുറ്റപ്പണി നടത്തുന്നതിനു എൻഎച്ച്എഐ 90 ലക്ഷം രൂപയാണ് കെഎസ്ഇബിയിൽ അടയ്ക്കേണ്ടത്. കേബിളിനു മാത്രം 19 ലക്ഷം രൂപയും ജോയിന്റ് ക്ലിപ്പിന് 3.5 ലക്ഷം രൂപയുമാണ് ചെലവ്. ലൈൻ പുനഃസ്ഥാപിക്കുന്നതിനായി ശീതീകരിച്ച ചേംബറിന്റെ നിർമാണം ആരംഭിച്ചതായി കെഎസ്ഇബി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !