പത്തനംതിട്ട: രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് അടൂർ, പത്തനംതിട്ട നഗരങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു.
അടൂരിലെ നിയന്ത്രണങ്ങൾ രാവിലെ 9 മുതലും പത്തനംതിട്ടയിലേത് 10.30 മുതലും ആരംഭിക്കും. അടൂർ 9 മുതൽ ടൗണിലൂടെ വിവിഐപി ഡ്യൂട്ടിയിലുള്ള ഔദ്യോഗിക വാഹനങ്ങൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. എല്ലാ വാഹനങ്ങളും അടൂർ ബൈപാസ് വഴി പോകണം. പത്തനംതിട്ടയിൽനിന്ന് വരുന്ന വാഹനങ്ങൾ ആനന്ദപ്പള്ളി മുതലും പുനലൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പറക്കോട് മുതലും തിരിഞ്ഞ് പോകണം.
പന്തളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് വഴി മാത്രം പോകണം.
പത്തനംതിട്ട അടൂർ പന്തളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തോലുഴം ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് പോകണം. മൈലപ്ര, കുമ്പഴ, സെന്റ് പീറ്റേഴ്സ് ജംക്‌ഷൻ എന്നീ ഭാഗങ്ങളിൽ നിന്ന് ടൗണിലേക്ക് പ്രവേശനം നിരോധിക്കും.
പ്രമാടം, പൂങ്കാവ് മല്ലശേരി എന്നീ ഭാഗങ്ങളിൽ നിന്ന് വിവിഐപി റൂട്ടിലേക്ക് പ്രവേശിക്കാനാകില്ല. തിരുവല്ല, കടമ്മനിട്ട ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളും സെന്റ് പീറ്റേഴ്സ് ജംക‌്‌ഷനിൽ നിന്ന് തിരിഞ്ഞ് ജില്ലാ പൊലീസ് ഓഫിസ് വഴി പോകണം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.