ന്യൂഡൽഹി:ആരോഗ്യനില മോശമായതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അവർ. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ കൂടെയുണ്ട്.
കഴിഞ്ഞ വർഷം ജനുവരിയിലും ശ്വസനതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടിയിരുന്നു. ഡൽഹിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവും അവരുടെ ആരോഗ്യത്തെ ബാധിക്കുന്നതായി ഡോക്ടർമാർ നേരത്തെ വിലയിരുത്തിയിട്ടുണ്ട്.
2025-ൽ ഉദരസംബന്ധമായ അസുഖങ്ങൾക്കും അവർ ചികിത്സ തേടിയിരുന്നു. 79 വയസ്സുകാരിയായ സോണിയ ഗാന്ധി നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ പ്രതിനിധിയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.