ഇറാന്റെ ഊർജനിലയങ്ങൾ അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ലെന്ന ഡോണൾഡ് ട്രംപിന്റെ ഉറപ്പ് പാഴായി; ഇറാനിൽ കനത്ത ആക്രമണം

ഇറാൻ: സമാധാന ശ്രമങ്ങൾക്കിടയിലും പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ഇറാന്റെ ഊർജനിലയങ്ങൾ അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ലെന്ന ഡോണൾഡ് ട്രംപിന്റെ ഉറപ്പ് നിലനിൽക്കെത്തന്നെ ഇറാനിൽ കനത്ത ആക്രമണമുണ്ടായി. 

ഖൊറംഷഹറിലെ പവർപ്ലാന്റിലും പൈപ്പ്‌ലൈനിലും ഇസ്ഫഹാനിലെ ഊർജനിലയത്തിലും ഇസ്രയേലും അമേരിക്കയും ചേർന്ന് ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. എന്നാൽ വാതക വിതരണം തടസ്സപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഇറാന് 150 വൈദ്യുതനിലയങ്ങളുണ്ടെന്നും, ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന ഭീഷണി ഇറാനെ കാര്യമായി ബാധിക്കില്ലെന്നും ഊർജമന്ത്രി അബ്ബാസ് അലിയാബ്ദി അവകാശപ്പെട്ടു. 

ഐആർജിസിയുടെ ആയുധശാലകൾ ഉൾപ്പെടെ ഇറാന്റെ 50-ലേറെ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ 100 കിലോ ഭാരമുള്ള പോർമുന ഘടിപ്പിച്ച മിസൈൽ ഇസ്രയേൽ പ്രതിരോധം ഭേദിച്ച് സെൻട്രൽ ടെൽ അവീവിൽ പതിച്ചു. ആറുപേർക്ക് പരിക്കേൽക്കുകയും പാർപ്പിട സമുച്ചയത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

അതേസമയം ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎഇയ്ക്ക് വേണ്ടി ജോലി ചെയ്തിരുന്ന മൊറോക്കൻ സ്വദേശി കൊല്ലപ്പെട്ടു. 


ആമസോൺ ക്ലൗഡ് സേവനങ്ങളും തടസ്സപ്പെട്ടു. കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ 19 ഡ്രോണുകൾ സൗദി സൈന്യം തകർത്തു. മിസൈൽ അവശിഷ്ടങ്ങൾ വീണ് കുവൈത്തിൽ വൈദ്യുതി ബന്ധം തകരാറിലായി. ഇറാഖിൽ റോക്കറ്റാക്രമണത്തിൽ 6 കുർദിഷ് സേനാംഗങ്ങളും പടിഞ്ഞാറൻ ഇറാഖിൽ 15 പിഎംഎഫ് സൈനികരും കൊല്ലപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !