കേരളത്തിലും എൽപിജി വിതരണത്തിന് വൻ നിയന്ത്രണം; ഹോട്ടലുകൾക്ക് ഇനി വാണിജ്യ സിലിണ്ടറുകളുടെ 40% മാത്രം

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം കടുത്ത പാചകവാതക ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ, കേരളത്തിലും എൽപിജി വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കി. കേന്ദ്രസർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഹോട്ടലുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും വ്യവസായ ശാലകൾക്കും വൻ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാന്റീനുകൾ, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ എന്നിവയ്ക്ക് നേരത്തെ ലഭിച്ചിരുന്ന വാണിജ്യ സിലിണ്ടറുകളുടെ 40 ശതമാനം മാത്രമേ ഇനി അനുവദിക്കൂ. അതേസമയം മരുന്ന് കമ്പനികൾ, മത്സ്യമേഖല, റെയിൽവേ, എയർലൈൻ കാറ്ററിങ് തുടങ്ങിയ വിഭാഗങ്ങൾക്ക് ആവശ്യമായതിന്റെ 70 ശതമാനം സിലിണ്ടറുകൾ ലഭ്യമാക്കാൻ തീരുമാനമായിട്ടുണ്ട്. 


എന്നാൽ സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ആശുപത്രികൾ, അംഗണവാടികൾ, സ്കൂളുകൾ, ശ്മശാനങ്ങൾ, വൃദ്ധസദനങ്ങൾ, സുഭിക്ഷ ഹോട്ടലുകൾ തുടങ്ങിയ മേഖലകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങൾക്ക് ആവശ്യമായ സിലിണ്ടറുകൾ തടസ്സമില്ലാതെ ലഭ്യമാക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നു.


സിറ്റി ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളിലെ വാണിജ്യ ഉപഭോക്താക്കൾ അടിയന്തരമായി പൈപ്പ് ലൈൻ കണക്ഷനായി അപേക്ഷിക്കണമെന്ന് ഉത്തരവിൽ പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി www.lpgtrackerkerala.in എന്ന വെബ് പോർട്ടൽ സംസ്ഥാന സർക്കാർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ ഹോട്ടൽ മേഖലയുൾപ്പെടെയുള്ള വ്യവസായങ്ങൾ വലിയ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !