തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ തീരുമാനം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ തുക വിതരണം ചെയ്യാൻ സർക്കാർ നടപടി ആരംഭിച്ചു.
വിഷു പ്രമാണിച്ച് ഏപ്രിൽ മാസത്തെ പെൻഷൻ കൂടി നേരത്തെ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മാർച്ചിലെ പെൻഷൻ വിതരണം ഈ മാസം 25-ന് ആരംഭിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും, ഏപ്രിലിലെ വിതരണം ഈ മാസം 31 മുതൽ തന്നെ തുടങ്ങാനാണ് ഇപ്പോഴത്തെ നിർദ്ദേശം.
രണ്ടുമാസത്തെ പെൻഷൻ തുക ഒരുമിച്ച് ലഭിക്കുന്നതോടെ ഓരോ ഗുണഭോക്താവിനും ഏകദേശം 4000 രൂപയോളം കൈകളിൽ എത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ ഇതിനാവശ്യമായ തുക അനുവദിച്ചിരുന്നതിനാൽ തടസ്സങ്ങളില്ലാതെ വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
വോട്ടെടുപ്പ് തീയതിക്ക് മുൻപ് തന്നെ അർഹരായവർക്ക് തുക ലഭ്യമാക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.