പാലാ: എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പഞ്ചായത്ത് കൺവൻഷനുകൾ 22 മുതൽ 24 വരെ നടക്കും.ബൂത്ത് കൺവൻഷനുകൾ 27നകം പൂർത്തിയാക്കും.
ഞായർ പകൽ 2.30ന് മേലുകാവ്, വൈകിട്ട് നാലിന് തലപ്പുലം, അഞ്ചിന് മുത്തോലി, ആറിന് രാമപുരം എന്നിവിടങ്ങളിൽ കൺവൻഷൻ നടക്കും. 23ന് പകൽ മൂന്നിന് തലനാട്, വൈകിട്ട് നാലിന് മൂന്നിലവ്, അഞ്ചിന് ഭരണങ്ങാനം, ആറിന് കടനാട് കൺവൻഷനുകൾ ചേരും. 24ന് വൈകിട്ട് നാലിന് എലിക്കുളം, 4.30ന് മീനച്ചിൽ, അഞ്ചിന് കൊഴുവനാൽ, ആറിന് കരൂർ എന്നിവിടങ്ങളിൽ കൺവൻഷനുകൾ ചേരും.
ജോസ് കെ മാണി നാളെ പത്രിക സമർപ്പിക്കും
പാലാ എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണി തിങ്കളാഴ്‌ച നാമനിർദ്ദേശപത്രിക സമർപ്പിക്കും. എൽഡിഎഫ് നേതാക്കൾക്കൊപ്പം പകൽ 11.30ന് പാലാ മിനി സിവിൽ സ്‌റ്റേഷനിൽ എത്തി ഉപ വരണാധികാരി മീനച്ചിൽ തഹസിൽദാർക്ക് പത്രിക നൽകും.
മുഖ്യമന്ത്രി 25ന് പാലയിൽ
പാലാ എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ 25ന് പാലായിൽ എത്തും. വൈകിട്ട് അഞ്ചിന് ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിക്കും. സ്ഥാനാർഥി ജോസ് കെ മാണിയും എൽഡിഎഫ് നേതാക്കളും യോഗത്തിൽ പങ്കെടുക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.