പിതാവിന്റെ പഞ്ചസാര ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം', ആവശ്യവുമായി യുവാവ്; മാസ് മറുപടിയുമായി മോദി,

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിൽ കഴിഞ്ഞ ദിവസം വിചിത്രമായ ഒരു ആവശ്യം എത്തി. പിതാവിന്റെ പഞ്ചസാര ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം എന്നതായിരുന്നു ആവശ്യം.

സോഷ്യൽ മീഡിയയിലൂടെയാണ് ഒരു ഇൻഫ്‌ളുവൻസർ ഈ ആവശ്യം ഉന്നയിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മറുപടിയുമായി മോദിയും രംഗത്ത് എത്തി.

യുവരാജ് ദുവ എന്ന ഇൻഫ്‌ളുവൻസറാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പിതാവിൻറെ പഞ്ചസാരയുടെ ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം എന്ന ആവശ്യം ഉന്നയിച്ചത്. ''തന്റെ അച്ഛൻ മോദിയുടെ ഒരു ആരാധകനാണ്. 

മോദി പറഞ്ഞാൽ അച്ഛൻ അത് കേൾക്കും. ആ നിർദേശം അദ്ദേഹം സ്വീകരിക്കുകയും ചെയ്യും. അങ്ങനെ ചെയ്താൽ തന്റെ പിതാവ് ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുകയും പഞ്ചസാര ഉപേക്ഷിക്കുകയും ചെയ്യും '' എന്നാണ് യുവരാജ് പറയുന്നത്.

യുവരാജിന്റെ റീൽ തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് നരേന്ദ്രമോദി ഇതിന് മറുപടി നൽകിയത്. 'യുവരാജിന്റെ അഭ്യർഥന പ്രകാരം ഞാൻ അദ്ദേഹത്തിന്റെ പിതാവിനോട് (ഒപ്പം മറ്റുള്ള എല്ലാവരോടും) പഞ്ചസാര കഴിക്കുന്നത് കുറയ്ക്കാൻ ആവശ്യപ്പെടുന്നു. ആരോഗ്യകരമായിരിക്കൂ, സന്തോഷത്തോടെയിരിക്കൂ.' എന്നായിരുന്നു മോദിയുടെ മറുപടി.

തുടർന്ന്, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതിന്റെ ആവശ്യകതയും മോദി വിശദീകരിച്ചു. 'ആരോഗ്യകരമായ ഭക്ഷണം നന്നായി കഴിക്കുക. പഞ്ചസാരയുടെ അമിതമായ ഉപയോഗം വിവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. അമിതവണ്ണം ഉണ്ടാകാനും അത് കാരണമാകും. യോഗയെ ജീവിതത്തിന്റെ ഭാഗമാക്കുക. ആരോഗ്യവാന്മാരായി ഇരിക്കാൻ അതൊരു മികച്ച മാർഗമാണ്.' -മോദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !