രാജ്യാന്തര വിപണിയിൽ കോടികൾ വിലമതിക്കുന്ന ‘കടൽവെള്ളരി’ പിടികൂടിയ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: രാജ്യാന്തര വിപണിയിൽ കോടികൾ വിലമതിക്കുന്ന ‘കടൽവെള്ളരി’ (Sea Cucumber) പിടികൂടിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ലക്ഷദ്വീപിലെ ജനവാസമില്ലാത്ത സുഖേലി ചെറിയകര ദ്വീപിൽ നിന്നും കവരത്തി വനം വകുപ്പ് 234 കിലോ കടൽവെള്ളരി പിടികൂടിയ കേസിലും മുക്ബീൽ എന്നയാളിൽ നിന്ന് 52 കടൽവെള്ളരി പിടികൂടിയ കേസിലുമാണ് ഇ.ഡിയുടെ കൊച്ചി യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്.


ശ്രീലങ്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉൾപ്പെെട കയറ്റിയയയ്ക്കാൻ തയാറാക്കിയ കടൽ വെള്ളരികളാണ് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെട്ട കടൽ ജീവിയാണ് കടൽവെള്ളരി. ഇവയെ വേട്ടയാടുന്നതും പിടികൂടുന്നതും ഇന്ത്യയിൽ പൂർണമായി നിരോധിച്ചിട്ടുണ്ട്. ഈ ജീവിയെ കച്ചവടം ചെയ്യുന്നതും കച്ചവടാവശ്യത്തിന് കൈവശം വയ്ക്കുന്നതും രാജ്യാന്തര ഉടമ്പടി പ്രകാരം കുറ്റകരമാണ്.


പച്ചക്കറിയായ വെള്ളരിയുടെ ആകൃതിയിലുള്ള ഇവയെ ‘കടൽവെള്ളരി’ അഥവാ ‘സി കുക്കുമ്പർ’ എന്നാണ് വിളിക്കുന്നത്. കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിൽ മഞ്ഞവരകളോടു കൂടിയ ഇവ ആഴക്കടലിൽ പവിഴപ്പുറ്റിനൊപ്പം കാണപ്പെടുന്നു.

പവിഴപ്പുറ്റ് ആവാസവ്യവസ്ഥയിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായ കടൽവെള്ളരി, മാലിന്യങ്ങൾ ഭക്ഷിച്ച് കടൽ വൃത്തിയാക്കി കടൽ വെള്ളത്തിന്റെ സുതാര്യത നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. 

ഭക്ഷണത്തിനും മരുന്നുകൾക്കുമായാണ് ഇവയെ വേട്ടയാടുന്നത്. തെക്കു കിഴക്ക് ഏഷ്യ, ചൈന എന്നിവിടങ്ങളിൽ സൂപ്പ് ഉണ്ടാക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഒരു കിലോഗ്രാം ഉണങ്ങാത്ത കടൽ വെള്ളരിക്ക് വിപണിയിൽ 50,000 രൂപയിലധികം വിലയുണ്ടെന്നാണു കണക്ക്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !